തിരുവനന്തപുരം: ശബരിമലയില്‍ എത്തുന്ന എല്ലാവര്‍ക്കും എല്ലാ വിധ സുരക്ഷയും ഉറപ്പാക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. കോടതി വിധി അംഗീകരിക്കാതിരിക്കാന്‍ സര്‍ക്കാറിനാകില്ല. സ്ത്രീ പ്രവേശനത്തില്‍ എതിര്‍പ്പുള്ള സംഘടനകളുമായി സര്‍ക്കാര്‍ ഇനിയും ചര്‍ച്ചക്ക് തയ്യാറാണ്. ശബരിമല സത്രീ പ്രവേശനത്തിനെതിരായ സമരം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒക്ടോബര്‍ 16 ന് സംഘടനകളെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. തന്ത്രി സമാജം, പന്തളം കൊട്ടാരം പ്രതിനിധികള്‍, അയ്യപ്പസേവാ സംഘം, അയ്യപ്പ സേവാ സമാജം, ശബരി മല തന്ത്രിമാര്‍, താഴമണ്‍ കുടുംബം, യോഗക്ഷേമ സഭ എന്നിവരെയാണ് ചര്‍ച്ചക്ക് വിളിച്ചത്.
ബോര്‍ഡ് ആസ്ഥാനത്താണ് ചര്‍ച്ച. ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജാവര് അറിയിച്ചു. നിലപാടില്‍ മാറ്റമില്ലെന്ന് അദ്ദേഹം അരിയിച്ചു. പന്തളം കൊട്ടാരം ഇന്ന് തീരുമാനമറിയിക്കും. ഞയറാഴ്ച ജനറല്‍ ബോഡി യോഗം ചേര്‍ന്നെങ്കിലും തിങ്കളാഴ്ച സമാനമനസ്‌കരുമായി യോഗം ചേര്‍ന്ന് ചര്‍ച്ചക്ക് പങ്കെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് കൊട്ടാരം പ്രതിനിധി അറിയിച്ചു. മുഖ്യമന്ത്രി സമവായ ചര്‍ച്ചക്ക് വിളിച്ചിരുന്നെങ്കിലും തന്ത്രി കുടുംബവും കൊട്ടാരം പ്രതിനിധികളും പങ്കെടുത്തിരുന്നില്ല.
Post Your Comments