തിരുവനന്തപുരം: ഇത്തവണ തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുമ്പോള്‍ സന്നിധാനത്ത് പ്രത്യേക ഒരുക്കങ്ങള്‍ നടത്തില്ല. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കില്ല.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ശബരിമല യുവതി പ്രവേശനത്തിലെ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡിന് പിന്നാലെ സര്‍ക്കാരും നിലപാട് മയപ്പെടുത്തുന്നത്. സന്നിധാനത്ത് കൂടുതല്‍ കോണ്‍ക്രീറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
കൂടാതെ നവംബര്‍ 15ന് മുന്‍പ് മണ്ഡല മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കും. പമ്പയില്‍ അടിഞ്ഞ് കൂടിയിട്ടുള്ള മണല്‍ നീക്കം ചെയ്യുന്നതിന് വനംവകുപ്പിന്റെ സ്ഥലം അനുവദിച്ച് നല്‍കാനും തീരുമാനമായി.
Post Your Comments