തിരുവനന്തപുരം: ജനങ്ങൾ സുപ്രീംകോടതി വിധിയെ എതിര്‍ക്കുന്ന സാഹചര്യത്തിൽ ശബരിമല വിഷയത്തിൽ കരുതലോടെ നീങ്ങാന്‍ സിപിഎം തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാർട്ടിക്ക് ഇത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം. സുപ്രീംകോടി വിധി നടപ്പാക്കുന്നതില്‍ നിന്നു സര്‍ക്കാരിനു പിന്നോട്ടുപോകാന്‍ കഴിയില്ല. കോടതി വിധി നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോഴും വിശ്വാസികളെ പ്രകോപിപ്പിക്കരുതെന്നും സന്നിധാനത്ത് പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള വനിതാ പൊലീസിനെ ഒഴിവാക്കാനും സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശമുണ്ട്.
സ്ത്രീതുല്യത ഉറപ്പുവരുത്തുന്ന വിധിയാണു സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭരണഘടനയ്ക്കു വിധേയമാണെന്നും വിധി വ്യക്തമാക്കുന്നു. അതേസമയം സമയമെടുത്തും ക്ഷമാപൂര്‍വവും തെറ്റിദ്ധാരണകളകറ്റാന്‍ നോക്കണമെന്നാണു സിപിഎം സംസ്ഥാനകമ്മിറ്റിയുടെ നിര്‍ദ്ദേശം.
Post Your Comments