എലിസബത്ത് രാഞ്ജിയുടെ കൊച്ചുമകളും ,ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറ രാജകുമാരിയുമായ യൂജിനി വിവാഹിതയായി. വിന്‍സർ കൊട്ടാരത്തിലെ സെന്റ് ജോർജ് പള്ളിയിൽ വെച്ചായിരുന്നു എലിസബത്ത് രാഞ്ജിയുടെ കൊച്ചുമകളുടെ വിവാഹം. രാഞ്ജിയുടെ ഇയമകൻ ആന്‍ഡ്രൂ രാജകുമാരന്റെ മകളാണ് യൂജിനി. മദ്യവ്യാപാരിയായ ജാക് ബ്രൂസ്ബാങ്ക് ആണ് വരൻ. കസാമഗോസ് ടൊകെവില എന്ന പ്രശസ്ത മദ്യത്തിന്റെ യൂറോപ്യൻ ബ്രാന്റ് മാനേജരാണ് ബ്രൂസ്ബാങ്ക്.
എന്നാൽ രാജകീയ കുടുംബാംഗങ്ങളും രാജ്യത്തെ പ്രമുഖരും സന്നിഹിതരായിരുന്ന ചടങ്ങിൽ പക്ഷേ താരമായത് വധു യുജിനിയുടെ വിവാഹവസ്ത്രമായിരുന്നു. അതിമനോഹരമായ തൂവെള്ള ഗൗണായിരുന്നു യുജിനിയുടെ വിവാഹ വസ്ത്രം. പന്ത്രണ്ടാം വയസ്സിൽ സ്കേലിയായിസ് എന്ന നട്ടെല്ലിനെ ബാധിക്കുന്ന രോഗത്തിനു ശസ്ത്രക്രിയ നടത്തിയിരുന്നു യൂജിനി. ആ ശസ്ത്രക്രിയയുടെ പാടുകൾ കാണുന്ന വിധത്തിലായിരിക്കണം വസ്ത്രമെന്ന നിർബന്ധം യുജിനിയ്ക്ക് ഉണ്ടായിരുന്നു.
40 രാജകുടുംബങ്ങളിൽ നിന്നുള്ള അംഗങ്ങൾ, സിനിമാ–സാഹിത്യ ലോകത്തെ പ്രമുഖർ എന്നിവരുൾപ്പെടെ 850 ലധികം ക്ഷണിക്കപ്പെട്ട അഥിതികൾ ചടങ്ങിനെത്തിയിരുന്നു. പൊതുജനങ്ങളെ പ്രതിനിധീകരിച്ച് ബാലറ്റിലൂടെ തിരഞ്ഞെടുത്ത 1200 പേർ ചടങ്ങിൽ പങ്കെടുത്തു. ആൻഡ്രിയ ബൊസല്ലിയെന്ന വിഖ്യാത ഗായികയുടെ പ്രകടനമുണ്ടായിരുന്നു. ചടങ്ങിനുശേഷം ഗ്രേറ്റ് വിൻസർ പാർക്കില്‍ പ്രത്യേകം തയാറാക്കിയ കൊട്ടാരത്തിലേക്കാണ് വധൂവരന്മാർ പോയത്.
Post Your Comments