Latest NewsIndia

വൈഷ്ണോ ദേവി മന്ദിരത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ്

അഞ്ചു വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക നിലവില്‍ അനുവദിച്ചിരിക്കുന്ന മൂന്ന് ലക്ഷം രൂപയാണ് അഞ്ച് ലക്ഷമായി ഉയര്‍ത്തിയത്.

തീര്‍ഥാടകര്‍ക്കുള്ള സൗജന്യ അപകട ഇന്‍ഷ്വറന്‍സ് തുക വര്‍ദ്ധിപ്പിച്ച് ശ്രീ മാതാ വൈഷ്ണോ ദേവി ടെമ്പിള്‍ ബോര്‍ഡ് (എസ്എംവിഡിഎസ്ബി). തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കുന്നതിനിടെ അപകടത്തില്‍പ്പെടുന്ന തീര്‍ത്ഥാടകര്‍ക്ക് ട്രോമ ചികിത്സക്ക് പുറമേ അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് സംരക്ഷണമാണ് എസ്എംവിഡിഎസ്ബി നല്‍കുന്നത്.

ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഗ്രൂപ്പ് ആക്സിഡന്റ് ഇന്‍ഷ്വറന്‍സ് പരിധി ഉയര്‍ത്തുന്നതിനും ബോര്‍ഡ് അംഗീകാരം നല്‍കി. അഞ്ചു വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക നിലവില്‍ അനുവദിച്ചിരിക്കുന്ന മൂന്ന് ലക്ഷം രൂപയാണ് അഞ്ച് ലക്ഷമായി ഉയര്‍ത്തിയത്. അഞ്ച് വയസില്‍ താഴെയുള്ളവര്‍ക്കുണ്ടായിയരുന്ന ഒരു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് മൂന്ന് ലക്ഷമായി ഉയര്‍ത്തിയെന്നും ബോര്‍ഡ് അറിയിച്ചു.

ഭവാന്‍, ഭൈരോണ്‍ ഘാട്ടിനിടയിലുള്ള പാസഞ്ചര്‍ റോപ് വേയുടെ സേവനം തേടുന്നവര്‍ക്ക് അധികമായി അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സും അനുവദിച്ചു. ഇന്‍ഷ്വറന്‍സ് തുക അടയ്ക്കുന്നത് ബോര്‍ഡ് ആണെന്നും എല്ലാ എട്ടുവര്‍ഷം കൂടുമ്പോവും ഇത് പുതുക്കുമെന്നും ബോര്‍ഡ് വക്താവ് വ്യക്തമാക്കി. ശ്രീ മാതാ വൈഷ്ണോ ദേവി നാരായണ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും യോഗം വിലയിരുത്തി.

shortlink

Post Your Comments


Back to top button