മലയാള ചലച്ചിത്ര രംഗത്തെ നിത്യഹരിത കാമുകനാരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ കാണുകയുള്ളു, അത് നടന് പ്രേം നസീറാണ്. പ്രേംനസീറിനെ വിശേഷിപ്പിച്ചിരുന്ന ‘നിത്യഹരിത നായകന്’ എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രം നവംബറില്‍ തിയേറ്ററിലെത്തും. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധേയമായിരുന്നു. ധര്മ്മജന് ബോള്‍ഗാട്ടി നിര്‍മ്മിച്ച് വിഷ്ണു ഉണ്ണികൃഷ്ണന് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എ ആര് ബിനുരാജാണ്. ഷാജി കൈലാസ്, ദീപന്, എ കെ സാജന് എന്നിവരുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ച ബിനു രാജിന് നിത്യഹരിത നായകനില്‍ തന്റെ മുന്‍കാല സിനിമാ പ്രവര്‍ത്തനങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം തുല്യ പ്രാധാന്യത്തോടെ നിത്യഹരിത നായകനില്‍ ധര്‍മ്മജനും എത്തുന്നുണ്ട്. നടനും മിമിക്രി താരവുമായ ധര്മ്മജന് ആദ്യമായി നിര്‍മ്മാണ രംഗത്തെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വിഷ്ണു- ധര്മ്മജന് ജോഡിയെ പ്രേക്ഷകര്‍ ‘കട്ടപ്പനയിലെ ഋതിക് റോഷന്’ എന്ന ചിത്രത്തിലൂടെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. നിത്യഹരിത നായകനിലും ഈ നര്‍മ്മ ജോഡിയുടെ മികച്ച പ്രകടനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. കട്ടപ്പനയിലെ സഹോ വിളി ആരും മറന്നു കാണില്ല. നിത്യ ഹരിത നായകന്റെ പരസ്യ വാചകം തന്നെ സഹോ ആന്റ് സഹോ ആണ്.
ചിത്രം പൂര്‍ണ്ണമായും കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചാണ്. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. സൗബിന് ഷാഹിര്‍ ആയിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടത്. ഞെട്ടിച്ചു കളഞ്ഞ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എന്നായിരുന്നു മിക്കവരുടേയും പ്രതികരണം. വിഷ്ണുവിന്റെ ഇത്തരത്തിലുള്ള ഒരു മെയ്ക്ക് ഓവര്‍ ആദ്യമായിട്ടിരുന്നു പുറത്തിറങ്ങുന്നത്. നിത്യ ഹരിത നായകന് ഒരു ക്ലീന്‍ ഫാമിലി എന്റര്‍ടൈനര്‍ ആണെന്നാണ് അണിയറ സംസാരം.
നിവിന്‍ പോളിയുടെ ‘പ്രേമ’ത്തില്‍ മൂന്ന് നായികമാരാണ് എത്തിയതെങ്കില്‍ നിത്യഹരിത നായകനില്‍ വിഷ്ണുവിന്റെ നായികമാരായി നാല് പുതുമുഖങ്ങള്‍ എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ജയശ്രീ ശിവദാസ്, ശിവകാമി, രവീണ രവി, അഖില നാഥ് തുടങ്ങിയവരാണ് ആ നായികമാര്‍. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജയുടെ മകളാണ് രവീണ രവി.
ധര്‍മജനൊപ്പം മനു തച്ചേട്ടും സിനിമയുടെ നിര്‍മ്മാണ പങ്കാളിയാണ്. പ്രണയവും നര്‍മ്മവും കുടുംബബന്ധങ്ങളും കോര്‍ത്തിണക്കിയ ഈ ചിത്രത്തില്‍ ടോവിനോ നായകനായ ഗോദ എന്ന ചിത്രത്തിന്റെ സംവിധാകയന് ബേസില്‍ ജോസഫ്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ബിജുക്കുട്ടന്, സുനില്‍ സുഖദ, സാജു നവോദയ, എ കെ സാജന്, സാജന് പള്ളുരുത്തി, റോബിന് മച്ചാന്, മുഹമ്മ പ്രസാദ്, മഞ്ജു പിള്ള, ശ്രുതി ജയന്, അഞ്ജു അരവിന്ദ്, ഗായത്രി തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. ചിത്രത്തിന്റെ പേര് അവതരിപ്പിച്ചിരിക്കുന്നത് രമേശ് പിഷാരടിയാണ്.
നൗഫല്‍ അബ്ദുള്ള എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ രചന ജയഗോപാലും ഛായാഗ്രഹണം പവി കെ പവനുമാണ്. സംഗീതം രഞ്ജിന് രാജ്, ഗാനരചന – ഹസീന എസ് കാനം, കലിക, ചമയം – ഹസ്സന് വണ്ടൂര്‍, വസ്ത്രാലങ്കാരം – അരുണ്‍ മനോഹര്‍, ആര്‍ട്ട് – അര്‍ക്കന്‍, എസ് കര്‍മ്മ, ശബ്ദമിശ്രണം – എം ആര് രാജാ കൃഷ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര് – ജോണ്‍ കുടിയാന്മല, കോ പ്രൊഡ്യൂസര്‍ – ഇക്ബാല്‍ ചിറ്റേത്ത്, സൗണ്ട് എഫക്ട് – ബിജു ബേസില്‍, പരസ്യ കല – അമല്‍ രാജു, ടൈം ആഡ്സ് റിലീസ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നു. നവംബര്‍ പകുതിയോടെ ചിത്രം തിയേറ്ററിലെത്തും.
Post Your Comments