Latest NewsKerala

ഭാഗ്യക്കുറികള്‍ നിയമവിരുദ്ധമായി വില്‍പ്പന നടത്തിയ എജന്‍സികളെ സസ്‌പെന്‍ഡ് ചെയ്തു

സംസ്ഥാന പേപ്പര്‍ ലോട്ടറീസ് നിയമം (2011) ലംഘിച്ചതായി കണ്ടെത്തി

തിരുവനന്തപുരം: ഭാഗ്യക്കുറികള്‍ നിയമവിരുദ്ധമായി വില്‍പ്പന നടത്തിയ എജന്‍സികളെ സസ്‌പെന്‍ഡ് ചെയ്തു. പന്ത്രണ്ടോളം ഏജന്‍സികളെയാണ് ഭാഗ്യക്കുറി വില്‍പ്പനയില്‍ തട്ടിപ്പ് നടത്തിയതുമായി ബന്ധപെട്ടു ലോട്ടറി ഡയറക്ടര്‍ സസ്‌പെന്റ് ചെയ്തത്. ഭാഗ്യക്കുറികളിലെ അവസാന നാലക്കങ്ങള്‍ ഒരുപോലെ വരുന്ന രീതിയില്‍ ക്രമീകരിച്ചായിരുന്നു ഇവരുടെ വിൽപ്പന. ഇതിനായി മറ്റ് ജില്ലകളിലേക്ക് അയച്ച ഭാഗ്യക്കുറികള്‍ ഇവിടെയെത്തിച്ച്‌ സീല്‍ വെച്ച്‌ നമ്ബറുകള്‍ ഒരുമിച്ച്‌ വരത്തക്ക വിധം ക്രമീകരിച്ച്‌ വില്‍പ്പന നടത്തുകയായിരുന്നു.

ഇത്തരത്തില്‍ ക്രമക്കേട് വരുത്തിയ ഏജന്‍സികള്‍ സംസ്ഥാന പേപ്പര്‍ ലോട്ടറീസ് നിയമം (2011) ലംഘിച്ചതായി കണ്ടെത്തിയതോടെയാണ് നടപടി സ്വീകരിച്ചത്. പാലക്കാട് ജില്ലയിലെ ഒരു ഏജന്‍സിക്കെതിരെയും സമാന പരാതി ലഭിച്ചിരുന്നു.

https://youtu.be/Jph_Dnkd-yM

shortlink

Related Articles

Post Your Comments

Related Articles


Back to top button