MenWomenSex & Relationships

പുരുഷന്മാരുടെ മാത്രം ശ്രദ്ധയ്ക്ക്; ഭാര്യമാര്‍ മറ്റ് പുരുഷന്മാരെ തേടി പോകുന്നതിനു പിന്നില്‍ കിടപ്പറയിലെ ഭര്‍ത്താക്കന്മാരുടെ ഈ പ്രവര്‍ത്തികള്‍

ഭാര്യയ്ക്ക് ഭര്‍ത്താവ് അല്ലാതെ മറ്റൊരു പുരുഷനുമായി അവിഹിത ബന്ധം ഉണ്ടായി എന്ന രീതിയില്‍ ഉള്ള വാര്‍ത്തകള്‍ നമ്മള്‍ ദിനംപ്രതി കാണാറുണ്ട്. ഒരു സന്തുഷ്ട ദാമ്പത്യ ജീവിതത്തിന് മനസമാധാനം അത്യന്താപേക്ഷിതം ആണ്. അതുകൊണ്ട് തന്നെ സ്ത്രീകള്‍ ഇങ്ങനെയൊരു അവിഹിതബന്ധത്തില്‍ ചെന്നെത്താനുള്ള കാരണങ്ങളും പലതാണ്.

പക്ഷേ, ഇത്തരത്തിലുള്ള ഭൂരിഭാഗം സ്ത്രീകളും ഭര്‍ത്താവുമായുള്ള ശാരീരിക ബന്ധത്തിലെ മടുപ്പ് കൊണ്ടാണ് പലപ്പോഴും അങ്ങനെ ചിന്തിക്കുന്നത്. ഇത്തരത്തില്‍ അവിഹിത ബന്ധം തേടിപ്പോകുന്ന സ്ത്രീകള്‍ക്ക് പലപ്പോഴും പ്രശ്‌നം ഭര്‍ത്താവിന്റെ പക്കലാകും. ഇത്തരത്തില്‍ സ്ത്രീകള്‍ക്ക് അവിഹിത ബന്ധം തേടി പോകുവാനും ഭാര്യയ്ക്ക് ഭര്‍ത്താവിനെ മടുക്കുവാനും മറ്റൊരാളില്‍ ആകര്‍ഷണം തോന്നുവനും ഉള്ള കാരണങ്ങളാണ് ചുവടെ.

സ്ത്രീകള്‍ ഇങ്ങിനെ ഒരു തെറ്റ് ചെയ്യുന്നതിന്റെ മുഖ്യ പ്രശ്‌നം ശീഘ്രസ്ഖലനമാണ്. ശാരീരിക ബന്ധത്തിനായി സ്ത്രീകള്‍ ഒരുങ്ങുന്ന സമയത്ത് മിക്കപ്പോഴും എല്ലാം അവസാനിക്കുന്നപോലെ ഭര്‍ത്താവിന് ശീഘ്രസ്ഖലനം സംഭവിക്കുന്നു. ഇത് ഭാര്യയില്‍ മടുപ്പുണ്ടാക്കുന്നതിന്റെ പ്രധാന കാരണം ആണ്. പിന്നെ ചില ആളുകള്‍ക്ക് ശാരീരികമായി ബന്ധപ്പെട്ടാല്‍ പിന്നെ കുറേ നേരത്തേക്ക് ഉള്ളില്‍ കഠിനമായ പുകച്ചിലും വേദനയുമൊക്കെ ഉണ്ടാകാം. കൂടാതെ ഇവര്‍ക്ക് കുറച്ചു സമയത്തേക്ക് മൂത്രം ഒഴിക്കാന്‍ പോലും നല്ല ബുദ്ധിമുട്ടായിരിക്കും. ഇതൊക്കെ മിക്ക ഭാര്യമര്‍ക്കും ഉള്‍ക്കൊള്ളാനാകില്ല.

ഇത്തരം കാര്യങ്ങള്‍ വിദഗ്ദ്ധമായ ചികിത്സ കൊണ്ട് പരിഹരിക്കാവുന്നവയാണ്. അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ പരസ്പരം സംസാരിച്ച് ഡോക്ടറെ പോയി കാണുകയാണ് വേണ്ടത്. ചില സാഹചര്യങ്ങളില്‍ എങ്കിലും പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് നീര്‍ക്കെട്ടും അണുബാധയും ഉണ്ടായതിനെ തുടര്‍ന്നോ മറ്റോ ആകാം ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പരസ്പരമുള്ള തുറന്നു പറച്ചിലുകളാണ് സന്തുഷ്ടമായ ഓരോ കുടുംബജീവിതത്തിനും ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button