Latest NewsUAE

യു​എ​ഇ​യി​ല്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളും അ​ഭ്യൂ​ഹ​ങ്ങ​ളും ഉ​ന്ന​യി​ക്കു​ന്നവർക്ക് മുന്നറിയിപ്പ്

രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി

ദു​ബാ​യ്: യു​എ​ഇ​യി​ല്‍ കിം​വ​ദ​ന്തി​ക​ളും വ്യാ​ജ വാ​ര്‍​ത്ത​ക​ളും പ്ര​ച​രി​പ്പി​ക്കുന്നവർക്ക് മുന്നറിയിപ്പ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂടെയും മറ്റും പ്രചാരണം നടത്തുന്നവർക്ക് പ​ത്തു​ല​ക്ഷം ദി​ര്‍​ഹം വ​രെ പി​ഴ ചു​മ​ത്തു​മെ​ന്നാണ് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി. അ​ബു​ദാ​ബി, ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ ഹൂ​തി ആ​ക്ര​മ​ണം, ദു​ബാ​യി​യി​ലെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ള്‍, ദു​ബാ​യി​യി​ല്‍ മൊ​റോ​ക്കോ ഗാ​യ​ക​ന്‍ കൊ​ല്ല​പ്പെ​ട്ട​ത്, രാ​ജ്യ​ത്ത് ല​ഭ്യ​മാ​യ പ്ര​മു​ഖ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ലെ മാ​യം, സ്കൂ​ളു​ക​ളി​ലെ ല​ഹ​രി​മ​രു​ന്നു ല​ഭ്യ​ത, യെ​മ​ന്‍ യു​ദ്ധ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​ങ്ങ​നെ സം​ബ​ന്ധി​ച്ച വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ചതിലൂടെ രാ​ജ്യ​ത്തി​ന്‍റെ അന്തസ്സിന് കോട്ടം തട്ടിയതായി അ​ല്‍ അ​മീ​ന്‍ പോ​ലീ​സി​ലെ ജ​മാ​ല്‍ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളും അ​ഭ്യൂ​ഹ​ങ്ങ​ളും ഉ​ന്ന​യി​ക്കു​ന്ന​തും പ്ര​ച​രി​പ്പി​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​ണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button