കൊച്ചി: ദിലീപിനെതിരെ നടപടി വൈകുന്നതിൽ താരസംഘടനയായ അമ്മയ്ക്കെതിരെ പ്രതികരിച്ച വിമന്‍ ഇന്‍ സിനിമാ കളക്ടീവിനു നേരെ സൈബര്‍ ആക്രമണം. സോഷ്യൽ മീഡിയയിൽ നടിമാർക്കെതിരെ അസഭ്യവര്‍ഷം
പ്രമുഖനടന്മാരുടെ ഫാന്‍സുകാരാണ് ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പേജില്‍ നടിമാരെ അപകര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ കമന്റ് ചെയ്തിരിക്കുന്നത്. ഡബ്ല്യുസിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്സില്‍ നിറയെ അശ്ലീല പദപ്രയോഗങ്ങളാണ്. എന്നാല്‍ സംഘടനയെ പിന്തുണച്ചും കമന്റുകള്‍ വരുന്നുണ്ട്.
നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ടു അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെയും രൂക്ഷമായി വിമര്‍ശിച്ചാണ് ഡബ്ല്യുസിസി രംഗത്തുവന്നത്. ആരോപണ വിധേയനായ നടന് ദിലീപിനെതിരേ നടപടിയെടുക്കുമെന്നു പറഞ്ഞു പറ്റിച്ചെന്നും സംഘടനാ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെ ട്ടെന്നും നടിമാരായ പത്മപ്രിയ, പാര്‍വതി, രേവതി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനു തൊട്ട് പുറകെയായിരുന്നു ഡബ്ല്യുസിസിക്കു നേരെ സൈബര്‍ ആക്രമണം ഉണ്ടായത്.
Post Your Comments