തിരുവനന്തപുരം: നവകേരള നിര്‍മാണത്തിനായി ലോകമെമ്പാടുമുള്ള പ്രവാസികളുടെ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകകേരള സഭ അംഗങ്ങളുടെയും പ്രവസികളുടെയും പ്രവാസിസംഘടനകളുടെയും സഹകരണത്തോടെ പുനര്നിര്മാണദൗത്യത്തെക്കുറിച്ച് മലയാളികളുമായി സംവദിക്കാനാണ് തീരുമാനം. തകര്‍ന്ന കേരളത്തെ പഴയനിലയിലേക്ക് എത്തിക്കുകയല്ല ലക്ഷ്യം. നവകേരള സൃഷ്ടിയാണ് വേണ്ടത്. പുതുക്കിപ്പണിയുന്നവ അന്താരാഷ്ട്രനിലവാരമുള്ളതും പ്രകൃതിക്ഷോഭത്തെ അതിജീവിക്കുന്നതുമാകണമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രളയം സൃഷ്ടിച്ച കെടുതികളില്‍നിന്ന് കരകയറാന്‍ സമയമെടുക്കും. അത്രയും വലിയ നാശമാണ് സംസ്ഥാനത്തിനുണ്ടായത്. മത്സ്യത്തൊഴിലാളികളും സന്നദ്ധപ്രവര്‍ത്തകരും ജീവന് പണയംവച്ചാണ് പ്രവര്‍ത്തിച്ചത്. കേന്ദ്ര സേനാവിഭാഗങ്ങളുടെ പിന്തുണയോടെ നടത്തിയ ആസൂത്രിതമായ രക്ഷാപ്രവര്‍ത്തനവും ആൾനഷ്ടം കുറച്ചുവെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
Post Your Comments