
ഉമ്മുൽഖുവൈൻ : യുഎഇയിൽ കാറോട്ടമത്സരത്തിനിടെയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണമരണം. ഉമ്മുൽഖുവൈൻ മോട്ടോർപ്ലക്സ് റേസ് ട്രാക്കിൽ വെള്ളിയാഴ്ച രാത്രി 10.15നായിരുന്നു സംഭവം. കൽബ സ്വദേശിയായ 23 കാരനാണ് മരിച്ചതെന്ന് ട്രാഫിക് ആൻഡ‍് പട്രോൾസ് വിഭാഗം ഡയറക്ടർ കേണൽ സഇൗദ് ഉബൈദ് ബിൻ അറാൻ അറിയിച്ചു.
മറ്റൊരു വാഹനത്തോടൊപ്പം മത്സരിച്ചുപാഞ്ഞ യുവാവിന്റെ ഫോർവീലർ വാഹനം അരികിലെ മതിലിലിടിച്ച് തകരുകയായിരുന്നു. വാഹനം പൂർണമായും തകർന്നു. അപകട സ്ഥലത്ത് തന്നെ യുവാവിന് മരണം സംഭവിച്ചെന്നും മൃതദേഹം പിന്നീട് ഉമ്മുൽഖുവൈൻ ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അധികൃതർ അറിയിച്ചു.
Post Your Comments