യു.എ.ഇ : യുവാക്കള്‍ താമസിക്കുന്ന ഇടങ്ങളില്‍ നിന്ന് അവരെ നീക്കുന്നതിനായി പുതിയ നീക്കവുമായി യു.എ.ഇ മുനിസിപ്പാലിറ്റി രംഗത്ത്. റസിഡന്‍റഷ്യല്‍ ഭാഗത്ത് യുവാക്കാള്‍ പാര്‍ത്തിരുന്ന 50 തോളം വീടുകളിലാണ് മുനിസിപ്പാലിറ്റി കുടിവെളളവും കറന്‍റും കിട്ടാക്കനിയാക്കിയത്. കുടുംബങ്ങള്‍ പാര്‍ക്കുന്ന സ്ഥലങ്ങളില്‍ അവരുടെ സുരക്ഷക്കായി യുവാക്കളെ ഇതേ സ്ഥലത്ത് പാര്‍ക്കുന്നതില്‍ നിന്ന് യുവാക്കളെ വിലക്കുന്ന പദ്ധതി യുഎഇ സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയിരുന്നു. ഇതിനോട് ബന്ധപ്പെട്ടാണ് ഇപ്പോള്‍ പ്രധാന ആവശ്യങ്ങളായ കുടിവെളളവും വെെദ്യുതിയുടേയും സേവനം നിര്‍ത്തിയിരിക്കുന്നത്.
പല തവണ സ്ഥലം മാറി ഒഴിയുന്നതിന് മുനിസിപ്പാലിറ്റി നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ചെവിക്കൊണ്ടില്ല എന്ന് പറയുന്നു. മാത്രമല്ല അവസാന അവസരമായി ഒഴിയേണ്ടവര്‍ക്ക് 48 മണിക്കൂറും സമയം നല്‍കിയിരുന്നു. എന്നിട്ടും പറഞ്ഞപ്രകാരം സ്ഥലം വിടാന്‍ തയ്യാറാകാത്തതിനാലാണ് മുനിസിപ്പാലിറ്റി ഇങ്ങനെയൊരു നീക്കത്തിലേക്ക് കടന്നത്. അല്‍ നസിരിയായക് , മായ് സലൂണ്‍ , അല്‍ നബാബ് , അല്‍ നാഹ്ദ , അല്‍ മജാസ് എന്നീ റസിഡന്‍റഷ്യല്‍ ഏരിയായിലെ യുവാക്കള്‍ താമസിച്ചിരുന്ന വീടുകളിലെ ആവശ്യ സേവനങ്ങളാണ് നിര്‍ത്തലാക്കിയത്. ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി യോട് മുനിസിപ്പാലിറ്റി നിര്‍ദ്ദേശിച്ച പ്രകാരമാണ് വെെദ്യുതി സംവിധാനത്തില്‍ തടസം വരുത്തിയത്.
Post Your Comments