![](/wp-content/uploads/2018/10/migrant-worker_0.jpg)
സൂറത്ത്: ഗുജറാത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരായുള്ള അക്രമം തുടരുന്നു. ഗുജറാത്തിലെ സൂററ്റില്‍ ക്ഷുഭിതരായ ജനക്കൂട്ടം കുടിയേറ്റ തൊഴിലാളിയെ തല്ലിക്കൊന്നു. ബീഹാര്‍ സ്വദേശിയായ അമര്‍ജിത് സിങ്ങാണ് മരിച്ചത്. ഇയാള്‍ 15 വര്‍ഷമായി സൂറത്തില്‍ താമസമാക്കിയിരുന്നു. ഇന്നലെ വൈകിട്ടോടെ ഇരുമ്പു ദണ്ഡുകളുമായി എത്തിയ ജനക്കൂട്ടം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന അമര്‍ജിത്തിനെ കൊലപ്പെടുത്തുകയായിരുന്നു.
സിറ്റിയിലെ പന്ദേശ്വര മേഖലയിലുള്ള മില്ലിലെ തൊഴിലാളിയായിരുന്നു അമര്‍ജിത്ത്. 17-ാം വയസില്‍ ജോി തേടി ഗുജറാത്തിലെത്തുകയായിരുന്നു. പിന്നീട് ഭാര്യക്കും രണ്ട് മക്കള്‍ക്കുമൊപ്പം സൂറത്തില്‍ വീടുവെച്ച് താമസിക്കുകയായിരുന്നു. പിഞ്ചുകുഞ്ഞ് ബലാത്സംഗത്തിനിരയായ സംഭവത്തെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ ഗുജറാത്തില്‍ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ ഗുജറാത്തില്‍ നിന്ന് കൂട്ടത്തോടെ പാലായനം ചെയ്തിരുന്നു.
Post Your Comments