KeralaLatest News

കോ​ന്നി​ ഉ​രു​ള്‍​പൊ​ട്ട​ല്‍; 2 വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു , പ്രധാനപാത വെളളത്തില്‍

ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ആ​രം​ഭി​ച്ച ക​ന​ത്ത​മ​ഴ​യി​ലാ​ണ് ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​ത്

പ​ത്ത​നം​തി​ട്ട:   ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ന്നി​യി​ല്‍ മൂ​ന്നി​ട​ങ്ങ​ളി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍. ര​ണ്ടു വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു. പ്ര​ധാ​ന പാ​ത​യി​ലും വെ​ള്ളം ക​യ​റി. അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തി​ലെ ഉൗ​ട്ടു​പാ​റ, മു​റ്റാ​ക്കു​ഴി ഭാ​ഗ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഉ​രു​ള്‍ പൊ​ട്ടി​യ​തി​നേ​ത്തു​ട​ര്‍​ന്നു പി​എം റോ​ഡി​ല്‍ ഗ​താ​ഗ​ത​വും സ്തം​ഭി​ച്ചു.

ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ആ​രം​ഭി​ച്ച ക​ന​ത്ത​മ​ഴ​യി​ലാ​ണ് ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്തെ പാ​റ​മ​ട​യോ​ടു ചേ​ര്‍​ന്നാ​ണ് ഒ​രു ഉ​രു​ള്‍​പൊ​ട്ടി​യ​ത്. ക​ന​ത്ത വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ കൃ​ഷി​യി​ട​ങ്ങ​ള്‍ ഒ​ലി​ച്ചു​പോ​യി. ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഇ​ടി​ഞ്ഞ നി​ല​യി​ലാ​ണ്. ഒ​ഴു​കി​യെ​ത്തി​യ വെ​ള്ളം പ്ര​ധാ​ന​പാ​ത​യി​ലും മു​റി​ഞ്ഞ​ക​ല്‍ – പാ​ടം റോ​ഡി​ലും നി​റ​യു​ക​യാ​യി​രു​ന്നു. പി​എം റോ​ഡി​ല്‍ ദീ​ര്‍​ഘ​ദൂ​ര ബ​സ് സ​ര്‍​വീ​സ് ഉ​ള്‍​പ്പെ​ടെ വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ കു​ടു​ങ്ങി. വ​ക​യാ​ര്‍ മു​ത​ല്‍ മു​റി​ഞ്ഞ​ക​ല്‍ വ​രെ​യു​ള്ള ഭാ​ഗ​ത്ത് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഈ ​സ​മ​യ​ത്തു കു​ടു​ങ്ങി​യ​ത്.

ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍​ക്കു​ള്ളി​ലും റോ​ഡ​രി​കി​ലെ വീ​ടു​ക​ളി​ലേ​ക്കും വെ​ള്ളം ഇ​ര​ച്ചു​ക​യ​റി​യ​ത് ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി. പ്ര​ധാ​ന​പാ​ത​യി​ലെ​ത്തി​യ ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ പ​ല​തും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വ​ട​മു​പ​യോ​ഗി​ച്ച്‌ കെ​ട്ടി​യി​ടു​ന്ന സ്ഥി​തി​യു​മു​ണ്ടാ​യി. ഏ​റെ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ശ്ര​മ​ത്തേ​ത്തു​ട​ര്‍​ന്നാ​ണ് പി​എം റോ​ഡി​ല്‍ കു​ടു​ങ്ങി കി​ട​ന്ന വാ​ഹ​ന​ങ്ങ​ള്‍ നീ​ക്കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button