![sabarimala-temple](/wp-content/uploads/2018/10/sabarimala-temple-1.jpg)
തിരുവനന്തപുരം: ശബരിമല സ്ത്രീപര്വേശന വിഷയം ചര്‍ച്ച ചെയ്യാനായി സിപിഎം സംസ്ഥാന സമിതി ഇന്ന് ചേരും. ശബരിമല വിഷയത്തെ രാഷ്ട്രീയമായാണ് നേരിടേണ്ടതെന്നും നിലപാട് വിശദീകരിക്കാന്‍ ഇടതുമുന്നണിക്ക് ഒപ്പം സിപിഎമ്മും പ്രത്യേകം നടപടികളെടുക്കണമെന്നും അതിന് വര്‍ഗ്ഗ ബഹുജന സംഘടനകളെയും രംഗത്ത് ഇറക്കണമെന്നും ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു.
ഇതിനു പുറമേ ലൈംഗിക ആരോപണം നേരിടുന്ന പി. കെ ശശി എംഎല്‍എക്ക് എതിരായ നടപടിയില്‍ ഇന്ന് തീരുമാനമാകാനും സാധ്യതയുണ്ട്. കാരണം സംസ്ഥാന സമിതിക്ക് മുന്നോടിയായി സെക്രട്ടേറിയറ്റ് ഇന്ന് യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന കമ്മറ്റിയുടെ പരിഗണനയ്ക്ക് വിഷയം വരില്ല. ഇന്നലെ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചിരുന്നില്ല.
Post Your Comments