പാറ്റ്ന: ബീഹാറില്‍ മറ്റൊരു വെടിവെപ്പ് മരണം കൂടി. ഗുണ്ടകളുമായുള്ള ഏറ്റുമുട്ടലില്‍ പോലീസ് ഉദ്യോഗസ്ഥന് ദാരുണമായി കൊല്ലപ്പെട്ടു. പഷ്റാഹ പോലീസ് സ്റ്റേഷനിലെ എസ്.എച്ച.ഒ ആയ ആഷിഷ് കുമാറാണ് ഗുണ്ടകളുമായുള്ള ഏറ്റുമുട്ടലിനിടെ മരിച്ചത്. സലാര്‍ പൂര് ദിയാറാ പ്രദേശത്ത് ഗുണ്ടകളുടെ സാന്നിധ്യമുണ്ടെന്നറിഞ്ഞ പോലീസ് ഇവിടെ എത്തുകയായിരുന്നു.
തുടര്‍ന്നു നടന്ന ഏറ്റുമുട്ടലിലാണ് ആഷിഷ് കൊല്ലപ്പെട്ടത്. മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായ ദുര്‍ഗേഷ് കുമാറിനും വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്. പോലീസ് എത്തിയ ഉടനെ തന്നെ യാതൊരു പ്രകോപനവുമില്ലാതെ ഗുണ്ടാ സംഘം വെടി വെയ്ക്കുകയായിരുന്നു, പ്രദേശത്തെ നിരന്തരം ശല്യപ്പെടുത്തുന്ന മയക്കുമരുന്നു സംഘത്തില്‍പ്പെട്ടവരാണ് പോലീസുമായി ഏറ്റുമുട്ടിയത്. ഏറ്റുമുട്ടിലില്‍ ഗുണ്ടാത്തലവനും പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
Post Your Comments