പത്തനംതിട്ട•ശബരിമല വിവാദത്തില്‍ അയ്യപ്പസേവാസംഘം വൈസ് പ്രസിഡന്‍റ് ഡി.വിജയകുമാറിന്റെ അഭിപ്രായത്തെ തള്ളി സെക്രട്ടറി കൃഷ്ണന്‍ നായര്‍. ഡി.വിജയകുമാറിന്റെ അഭിപ്രായം അയ്യപ്പസേവാസംഘത്തിന്റെതല്ല. വിഷയത്തില്‍ സംഘം വിശ്വാസികള്‍ക്കും പന്തളം കൊട്ടാരത്തിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതിയുടെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനല്ലെന്നും ശബരിമല വിവാദത്തില്‍ സമരങ്ങളോട് യോജിപ്പില്ലെന്നും നേരത്തെ വിജയകുമാര്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടിരുന്നു. ശബരിമലയെ കലാപഭൂമിയാക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Post Your Comments