കൊച്ചി: ഒന്നര വര്‍ഷം മുൻപ് ലൈംഗിക പീഡനത്തില്‍ നിന്നും രക്ഷനേടുന്നതിനായി പതിനേഴുകാരിയായ പെണ്‍കുട്ടി തന്റെ വാതിലില്‍ വന്ന് മുട്ടിയതായി നടി രേവതി. ഇന്ന് ഡബ്ല്യുസിസി അംഗങ്ങള്‍ കൊച്ചിയില്‍ നടത്തിയ വാർത്താസമ്മേളനത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. നാളെ മറ്റൊരു പെണ്‍കുട്ടിക്കും ഈ ഗതി വരരുതെന്നും രേവതി പറഞ്ഞു. മലയാള സിനിമാ ലോകം എങ്ങനെയാണ് സ്ത്രീകളോട് പെരുമാറുന്നതെന്ന് വെളിപ്പെടുത്തുന്നതായിരുന്നു ഇന്ന് രേവതിയുടെ ഓരോ വാക്കുകളും.
അതേസമയം അമ്മ’യിലെ പുഴുക്കുത്തുകള്‍ തുറന്നുകാട്ടുമെന്നാണ് ഡബ്ല്യൂസിസി ഭാരവാഹികള്‍ തുറന്നു പറഞ്ഞത്. അമ്മയില്‍ നിന്ന് രാജിവയ്ക്കില്ല. യോഗങ്ങളില്‍ പങ്കെടുക്കും, ആരും ഓടിയൊളിക്കില്ലെന്നും താരങ്ങൾ വ്യക്തമാക്കുകയുണ്ടായി. ”അവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയേണ്ടതുണ്ട്. അമ്മയുടെ നയങ്ങളോടും തീരുമാനങ്ങളോടും പ്രതികരിച്ചു എന്നതിനര്‍ഥം ഇനിയൊരിക്കലും യോഗങ്ങളില്‍ പങ്കെടുക്കില്ല എന്നല്ല. അവിടെ സംഭവിക്കുന്നത് എന്താണെന്ന് അറിയേണ്ടതുണ്ട് അതിനായി യോഗത്തില്‍ പങ്കെടുക്കും. പക്ഷെ ഇനി ഒന്നിനേയും കണ്ണടച്ച് വിശ്വസിക്കില്ല” എന്ന് പാർവതി പറയുകയുണ്ടായി.
Post Your Comments