കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോർഡിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാർ , തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകൾ എന്നിവർക്കാണ് നോട്ടീസ്.കൂടാതെ എൻഎസ്എസ് , എസ് എൻ ഡി പി, കെപിഎംഎസ് എന്നീ സാമുദായിക സംഘടനകൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്.. ഈ വിഷയത്തില്‍ നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനം നിയമ വിരുദ്ധമാണെന്നാണ് ടി ജി മോഹന്‍ദാസ് ഹർജിയിൽ ആരോപിച്ചിട്ടുള്ളത്.
ക്ഷേത്ര സ്വത്തുക്കളില്‍ സര്‍ക്കാര്‍ നിയന്ത്രണം അസഹനീയമാണെന്നാണ് കഴിഞ്ഞ ദിവസം സുകുമാരന്‍ നായര്‍ അഭിപ്രായപ്പെടുകയും ചില തെളിവുകൾ പുറത്തു വിടുകയും ചെയ്തിരുന്നു. ക്ഷേത്ര സ്വത്തുക്കൾ പിടിച്ചെടുത്തതിന്റെ ഒരു വിഹിതം തരുന്നതിനെ സർക്കാർ ഗ്രാൻഡ് ആയി കൊട്ടിഘോഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്തായാലും ദേവസ്വം ബോർഡിന്റെ ശബരിമല വിഷയത്തിലുള്ള അവഗണന കാരണം ഈ വിഷയത്തിൽ ഹിന്ദു സംഘടനകൾ എന്താണ് സുപ്രീം കോടതിക്ക് മറുപടി അയക്കുക എന്നത് കാത്തിരുന്നു കാണേണ്ടി വരും.
ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി, ടിജി മോഹൻദാസ് എന്നിവർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസയച്ചത്. ജസ്റ്റിസുമാരായ യുയു ലളിത്, കെഎം ജോസഫ് എന്നിവർ അംഗങ്ങൾ ആയ ബെഞ്ചാണ് നോട്ടീസ് അയച്ചത്
Post Your Comments