കൊച്ചി: കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് മദ്യം നല്‍കുന്നത് പാസ്പോര്‍ട്ടുള്ള യാത്രക്കാര്‍ക്ക് മാത്രമായിരിക്കും. ഇക്കഴി ഞ്ഞ ദിവസം ഡ്യൂട്ടി ഫ്രീയില്‍ നിന്ന് യാത്രക്കാരുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച് അനധികൃതമായി മദ്യം വാങ്ങി പുറത്ത് വിറ്റതിന് ഒമാന്‍ എയര്‍ലൈന്‍സിലെ റാമ്ബ് അസിസ്റ്റന്റ് കോഴിക്കോട് സ്വദേശി അഷ്റഫ ് (47) അറസ്റ്റിലായ സംഭവ ത്തില്‍ കൊച്ചി ഡ്യൂട്ടി ഫ്രീ ജീവന ക്കാര്‍ക്ക് പങ്കില്ലെന്ന് സിയാല്‍ അറിയിച്ചു.
കൊച്ചിന്‍ ഡ്യൂട്ടി ഫ്രീയില്‍ നിന്ന് മദ്യം നല്‍കുന്നത് രാ ജ്യാന്തര യാത്രക്കാര്‍ക്ക് മാത്രമാണ്. ഡ്യൂട്ടി ഫ്രീയില്‍ എത്തുന്ന രാജ്യാന്തര യാത്രക്കാരുടെ പാസ്പോര്‍ട്ട്, ബോര്‍ഡിങ് പാസ് എന്നിവ പരിശോധിച്ച് വയസ്സ ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉറപ്പുവരുത്തിയ ശേഷമാണ് ഡ്യൂട്ടി ഫ്രീ ജീവന ക്കാര്‍ മദ്യം വില്‍പ്പന നടത്തുന്നത്.
യാത്രക്കാര്‍ ഒപ്പുവച്ച ബില്ലും തുടര്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. യാത്രക്കാര്‍ക്ക ് നേരിട്ടാണ് ഡ്യൂട്ടി ഫ്രീ ജീവനക്കാര്‍ കസ്റ്റംസ നിയമപ്രകാരം അനുവദനീയമായ അളവിലുള്ള മദ്യം വില്‍ക്കാറുള്ളത്. അതുകൊണ്ടുതന്നെ യാത്രക്കാരില്‍ നിന്ന് പാസ്പോര്‍ട്ട് താല്‍ക്കാലികമായി വാങ്ങി മറ്റൊരാള്‍ക്ക് മദ്യം വാങ്ങാനാവില്ല. ടെര്‍മിനലിന് പുറത്തുവച്ചുമാത്രമേ ഇത്തരത്തിലുള്ള കൈമാറ്റം സാധ്യമാവുകയുള്ളൂ.
ബുധനാഴ്ച അറസ്റ്റിലായ ഒമാന്‍ എയര്‍ലൈന്‍സ് ജീവനക്കാരന്‍ യാത്രക്കാരുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച് കൊച്ചിന്‍ ഡ്യൂട്ടി ഫ്രീയില്‍നിന്ന് നേരിട്ട് മദ്യം വാങ്ങിയിട്ടില്ല. നിയമ പ്രകാരം പാസ്പോര്‍ട്ടുമായി യഥാര്‍ത്ഥ യാത്രക്കാരന്‍ ഷോപ്പിലെത്തിയാല്‍ മദ്യം വില്‍ക്കാതിരിക്കാനാകില്ല. ടെര്‍മിന ലിന് പുറത്തുവച്ചുനടന്ന കൈമാറ്റത്തില്‍ ഡ്യൂട്ടിഫ്രീ ജീവനക്കാര്‍ക്ക് ഉത്തരവാദി ത്തമില്ല.
Post Your Comments