Latest NewsKerala

കേ​ര​ള​ത്തി​ലെ അ​ണ​ക്കെ​ട്ടു​ക​ളെക്കുറിച്ച് പ​ഠി​ക്കാ​ൻ നി​യോ​ഗി​ച്ച സമിതിയുടെ റി​പ്പോ​ർ​ട്ട് പുറത്ത്

റിപ്പോർട്ടിൽ മു​ല്ല​പ്പെ​രി​യാ​ർ ഒ​ഴി​കെ​യു​ള​ള ഡാ​മു​ക​ളെയും, ബാ​രേ​ജു​ക​ളെയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ അ​ണ​ക്കെ​ട്ടു​ക​ളെക്കുറിച്ച് പ​ഠി​ക്കാ​ൻ നി​യോ​ഗി​ച്ച സമിതിയുടെ റി​പ്പോ​ർ​ട്ട് പുറത്തായി. കേ​ര​ള​ത്തി​ലെ അ​ണ​ക്കെ​ട്ടു​ക​ളും ബാ​രേ​ജു​ക​ളും സു​ര​ക്ഷി​ത​മാണെന്നാണ് ഇ​തേ​ക്കു​റി​ച്ചു പ​ഠി​ക്കാ​ൻ നി​യോ​ഗി​ച്ച സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് .

റിപ്പോർട്ടിൽ മു​ല്ല​പ്പെ​രി​യാ​ർ ഒ​ഴി​കെ​യു​ള​ള ഡാ​മു​ക​ളു​ടെ​യും ബാ​രേ​ജു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു പ​ഠ​നം ന​ട​ത്തി​യ ശേ​ഷ​മാ​ണു സു​ര​ക്ഷി​ത​മെ​ന്നു സ​മി​തി വി​ല​യി​രു​ത്തി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച പ​ഠ​ന റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു സ​മ​ർ​പ്പി​ച്ചു.

കേരളത്തിലെ പ്ര​ള​യ​ത്തെ തു​ട​ർ​ന്നാ​ണ് ഡാ​മു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പ​ഠി​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര ഡാം ​സു​ര​ക്ഷാ വി​ദ​ഗ്ധ​ൻ ഡോ. ​ബാ​ലു അ​യ്യ​ർ, കെ.​എ. ജോ​ഷി (ചീ​ഫ് എ​ൻ​ജി​നി​യ​ർ, ജ​ല​സേ​ച​നം), ബി​ബി​ൻ ജോ​സ​ഫ് (ചീ​ഫ് എ​ൻ​ജി​നി​യ​ർ, ഡാം ​സേ​ഫ്റ്റി, കെ​എ​സ്ഇ​ബി) എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യ സ​മി​തി​യെ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച​ത്.

കൂടാതെ ഡാ​മു​ക​ളു​ടെ​യും ബാ​രേ​ജു​ക​ളു​ടെ​യും നി​ല​വി​ലു​ള്ള സ്പി​ൽ​വേ​ക​ൾ​ക്ക് ഇ​വി​ടെ​യു​ണ്ടാ​യ പ്ര​ള​യ​ജ​ല​ത്തെ ക​ട​ത്തി​വി​ടാ​നു​ള്ള ശേ​ഷി​യു​ണ്ടാ​യി​രു​ന്നു​വെ​ന്നു സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button