ഫ്ലോറിഡ: അമേരിക്കന്‍ തീരമേഖലയെ വിറപ്പിച്ച് മൈക്കല്‍ ചുഴലിക്കാറ്റ്. മുന്‍കരുതലിന്റെ ഭാഗമായി ഫ്ലോറിഡയിലെ വിവിധ ഭാഗങ്ങളില്‍നിന്ന‌് 21 ലക്ഷം പേരോട‌് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. 38 ലക്ഷം പേര്‍ക്ക‌് അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കി. കാറ്റഗറി-4ല്‍പ്പെടുന്ന ചുഴലിക്കാറ്റ‌് മണിക്കൂറില്‍ 155 മൈല്‍ (250 കിലോമീറ്റര്‍) വേഗത്തിലാണ‌് ആഞ്ഞടിച്ചത‌്. അപ്രതീക്ഷിതമായി ശക്തി പ്രാപിച്ച കാറ്റിൽ നിരവധി പേര്‍ക്ക‌് പരിക്കേറ്റു. ഒട്ടേറെ കെട്ടിടം തകര്‍ന്നു.
മെക‌്സിക്കന്‍ തീരത്താണ‌് കാറ്റ‌് ആദ്യമെത്തിയത‌്. തീരത്താകെ കനത്ത നാശം വിതച്ചശേഷമാണ‌് ഫ്ലോറിഡയിലേക്ക‌് നീങ്ങിയത‌്. ഒരു നൂറ്റാണ്ടിനിടെ മേഖലയില്‍ വീശുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ‌് മൈക്കലെന്ന‌് അധികൃതര്‍ അറിയിച്ചു. ഫ്ലോറിഡയുള്‍പ്പെടെ മൂന്ന‌് തീരസംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments