കൊച്ചി: ട്രെയിന്‍ യാത്രക്കിടെ മോഷണം പോയ മൊബൈല്‍ ഫോണ്‍ വിവരാവകാശ അപേക്ഷയിലൂടെ കണ്ടെത്തി. വിവരാവകാശപ്രവര്‍ത്തകനും കേരള ആര്‍ടിഐ ഫെഡറേഷന് പ്രസിഡന്റുമായ ഡി.ബി. ബിനുവിന്റെ ഫോണാണ് ആഗസ്റ്റ് ഒമ്പതിന് എറണാകുളം-ഹൈദരാബാദ് ട്രെയിനില്‍ യാത്ര ചെയ്യവെ തൃശൂരില്‍ വെച്ച് നഷ്ടപ്പെട്ടത്. അത്യാവശ്യകാര്യത്തിന് പോകേണ്ടിയിരുന്നതിനാൽ തൃശൂരിലെ സുഹൃത്ത് ജോസഫ് ജോണിനെ റെയില്‍വേ പൊലീസില്‍ പരാതി നല്കാന് ചുമതലപ്പെടുത്തി.
എന്നാൽ പരാതി സ്വീകരിച്ചിട്ടും കേസ് സൈബര്‍ സെല്ലിന് കൈമാറുന്നത് അടക്കം നടപടിയൊന്നും പോലീസ് സ്വീകരിച്ചില്ല. തുടർന്ന് കേസില്‍ സ്വീകരിച്ച നടപടികളുടെ രേഖ ആവശ്യപ്പെട്ട് ബിനു റെയില്‍വേ പൊലീസിലെ ഇന്‍ഫര്‍മേഷന്‍ ഒാഫിസര്‍ക്ക് അപേക്ഷ നല്കി. ഇതോടെ റെയില്‍വേ സൈബര്‍ സെല്ലിന് കേസ് കൈമാറുകയും നടത്തിയ അന്വേഷണത്തില്‍ മലപ്പുറം സ്വദേശി ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തുകയായിരുന്നു.
Post Your Comments