ചുണ്ടിലെ ജലാംശം ഇല്ലാതാകുന്നതാണ് വരണ്ട് പൊട്ടാനുള്ള പ്രധാന കാരണം. അതിനാല്‍ ചുണ്ട് പൊട്ടുന്നത് തടയാന്‍ ദിവസം രണ്ട് മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കുക. പച്ചക്കറികളും ഇലക്കറികളും, ധാന്യങ്ങളും ഉള്‍പ്പെട്ട ഭക്ഷണക്രമവും ചുണ്ടിന്റെ ആരോഗ്യത്തിന് നല്ലതാണ്. കേടുവന്ന കോശങ്ങളെ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ എ. ഇവയില്‍ ധാരാളമുണ്ട്.
വെളിച്ചെണ്ണ, ബട്ടര്‍ എന്നിവ ചുണ്ടില്‍ പുരട്ടുന്നത് വരണ്ട ചുണ്ടുകള്‍ക്കുള്ള തികച്ചും ആരോഗ്യകരമായ ഒരു പരിഹാരമാര്‍ഗമാണെന്നു പറയാം. ചുണ്ടുകളുടെ കറുപ്പു നിറം മാറ്റനും ഇത് നല്ലതാണ്. വരണ്ട ചുണ്ടുകള്‍ക്ക് പരിഹാരം ഒരു തുള്ളി തേന്‍ ചുണ്ടില്‍ തേയ്ക്കുന്നതും ചുണ്ടിന്റെ വരള്‍ച്ച അകറ്റാനുള്ള നല്ലൊരു വഴി തന്നെയാണ്. ഇത് ചുണ്ടിന്റെ വരള്‍ച്ച മാറ്റാന്‍ മാത്രമല്ല, ചുണ്ട് മൃദുവാക്കാനും നല്ലതു തന്നെയാണ്.
കോസ്മെറ്റിക്സ് പ്രോഡക്റ്റ്സ് ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കും. പരസ്യങ്ങളില്‍ കാണുന്ന ഗ്ലോസി ലിപ്സ് ശരിക്കും പ്രലോഭിപ്പിക്കുകയും ചെയ്യും. ഇത്തരം കോസ്മെറ്റിക്സില്‍ ധാരാളം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാവും. ഇവ താല്‍കാലിക ആശ്വാസം മാത്രമേ നല്‍കൂ. വാസ്തവത്തില്‍ ഇവ ചുണ്ടുകളെ കൂടുതല്‍ വരണ്ടതാക്കുകയാണ് ചെയ്യുന്നത്.
വരണ്ട ചുണ്ടുകള്‍ ഈര്‍പ്പമുള്ളതാക്കാന്‍ നാമെല്ലാം എപ്പോഴും ചെയ്യുന്ന കാര്യമാണിത്. ഇത് വരള്‍ച്ച കൂട്ടുമെന്നും വിണ്ടുകീറുന്നതിന്റെ തോത് വര്‍ദ്ധിപ്പിക്കുമെന്നും അറിയാമോ? നാവ് കൊണ്ട് ചുണ്ടു നനയ്ക്കുമ്പോള്‍ അവ ഈര്‍പ്പമുള്ളതാകുന്നില്ല. ഉമിനീര് വറ്റിക്കഴിയുമ്പോള്‍ ചുണ്ട് കൂടുതല്‍ വരളും. അതുകൊണ്ട് അടുത്ത തവണ അങ്ങനെ ചെയ്യാന്‍ തോന്നുമ്പോള്‍ ഒരിക്കല്‍ കൂടി ആലോചിക്കുക.
Post Your Comments