ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമിക്കെതിരെയുള്ള അഴിമതി ആരോപണം സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പ്രതിപക്ഷ കക്ഷിയായ ഡിഎംകെ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് എ.ഡി ജഗദീഷ് ചന്ദ്രയാണ് അന്വേഷണത്തിനു ഉത്തരവിട്ടിരിക്കുന്നത്. വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഡിഎംകെ ഓര്‍ഗനൈസിംഗ് സെക്രട്ടറി ആര്‍.എസ് ഭാരതി സമര്‍പ്പിച്ച പരാതിയില്‍ വിജിലന്‍സിന്റെ നടപടി തൃപ്തികരമല്ലെന്നും കോടതി വ്യക്തമാക്കി. റോഡ് നിര്‍മ്മാണത്തിനു നല്‍കിയ കരാറില്‍ അഴിമതിയുണ്ടെന്നാണ് പളനിസ്വാമിയ്‌ക്കെതിരെയുള്ള ആരോപണം. ഒരാഴ്ചയ്ക്കുള്ളില്‍ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സിബിഐക്ക് കൈമാറണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
Post Your Comments