Latest NewsIndia

ഓവര്‍ ടൈം ജോലി ചെയ്ത് മാത്രം ഒരു വര്‍ഷം കൊണ്ട് ഇന്ത്യാക്കാരന്‍ നേടിയത് 5.39 ലക്ഷം ഡോളര്‍

ന്യൂയോര്‍ക്ക്: ഓവര്‍ ടൈം ജോലി ചെയ്ത് മാത്രം ഒരു വര്‍ഷം കൊണ്ട് ഇന്ത്യാക്കാരന്‍ നേടിയത് 5.39 ലക്ഷം ഡോളര്‍. ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ ബവേഷ് പട്ടേലാണ് സിറ്റി ഡിപ്പാര്‍ട്ട്മെന്റിലെ എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ വിഭാഗത്തില്‍ സ്റ്റേഷനറി എന്‍ജിനീയറായി ജോലി ചെയ്ത് ഒരു വര്‍ഷം കൊണ്ട് 5 ലക്ഷത്തി മുപ്പത്തി ഒന്‍പതിനായിരം ഡോളര്‍ സ്വന്തമാക്കിയത്.

ജീവനക്കാരുടെ ലഭ്യത കുറവാണ് ഓവര്‍ ടൈം അനുവദിക്കുവാന്‍ കാരണമെന്ന് ഡിപ്പാര്‍ട്ട്മെന്റിലെ എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ വക്താവ് ടെഡ് ടിംബേഴ്‌സ് പറഞ്ഞു. 37 പേര്‍ ഓവര്‍ ടൈം വകയില്‍ 100,000 ഡോളര്‍ വീതം നേടിയതായും ടെഡ് പറഞ്ഞു.

2086 റഗുലര്‍ മണിക്കൂറുകള്‍ക്കു പുറമെ 1992 മണിക്കൂറാണ് ബവേഷ് ഓവര്‍ ടൈമായി ജോലി ചെയ്തത്. 52 ആഴ്ച ഏകദേശം 72 മണിക്കൂര്‍ വീതമാണ് ജോലി ചെയ്തത്. സാധാരണ 40 മണിക്കൂറാണ് ഒരാഴ്ചയിലെ ജോലി സമയം കണക്കാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button