Latest NewsFootball

ചൈനയില്‍ ചെന്ന് ചൈനയെ തോല്‍പ്പിക്കുക എന്നത് എളുപ്പമല്ല; അനസ് എടത്തൊടിക

കഴിഞ്ഞ 3-4 വര്‍ഷത്തിനിടെ ഇന്ത്യൻ ടീം ഒരുപാട് വളർന്നിട്ടുണ്ട്

കൊച്ചി: ചൈനയില്‍ ചെന്ന് ചൈനയെ തോല്‍പ്പിക്കുക അത്ര എളുപ്പമല്ലെന്ന് ഇന്ത്യന്‍ പ്രതിരോധ താരം അനസ് എടത്തൊടിക. എന്നാല്‍ അത് അസാധ്യമാണെന്ന് കരുതുന്നില്ല. ഇന്ത്യ കഴിഞ്ഞ 13 മത്സരങ്ങള്‍ പരാജയപെടാതെയാണ് വരുന്നതെന്നും കളത്തില്‍ ഇന്ത്യയുടെ പുരോഗതി അളക്കാനുള്ള മികച്ച മത്സരമാണ് ഇതെന്നും അനസ് പറഞ്ഞു. കഴിഞ്ഞ 3-4 വര്‍ഷത്തിനിടെ ഇന്ത്യൻ ടീം ഒരുപാട് വളർന്നിട്ടുണ്ട്. ഇന്ത്യക്കെതിരെ 17 തവണ കളിച്ചപ്പോള്‍ 12ലും ജയിച്ച ചൈനക്ക് തന്നെയാണ് മത്സരത്തില്‍ മുന്‍തൂക്കമെങ്കിലും ഇരുടീമുകളും സമമാണെന്നും അനസ് പറയുകയുണ്ടായി. ശനിയാഴ്ചയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദ മത്സരം. 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണു ഇരുടീമുകളും പരസ്പരം മത്സരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button