ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകളെ സുന്നിപ്പള്ളികളില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യം ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ കോടതി ഒരു വിധി പുറപ്പെടുവിച്ചാലും സ്ത്രീകളെ സുന്നിപ്പള്ളികളില്‍ പ്രവേശിപ്പിക്കില്ലായെന്ന് സമസ്ത ഇ.കെ വിഭാഗം ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസലിയാര്‍ പറഞ്ഞു.നിലവില്‍ ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങള്‍ മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നുണ്ട്.
എന്നാല്‍ ഇത് മതവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.കെ, എ.പി സുന്നികള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീപ്രവേശനം അനുവദനീയമല്ലായെന്ന് ഇ.കെ വിഭാഗം പറയുമ്പോഴും വിഷയത്തില്‍ ഇതുവരെ എ.പി സുന്നികള്‍ പ്രതികരിച്ചിട്ടില്ല.സുന്നിപ്പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ച് ചേകന്നൂര്‍ മൗലവി സ്ഥാപിച്ച ഖുറാന്‍ സുന്നത്ത് സൊസൈറ്റി രംഗത്തെത്തിയിട്ടുണ്ട്.
ചില പുരോഗമന മുസ്ലീം സ്ത്രീം സംഘടനകളും മറ്റുമാണ് സുന്നിപ്പള്ളികളില്‍ സ്ത്രീകളെ കയറ്റണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഭരണഘടന ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെന്നും ഇത് മുസ്ലീം സ്ത്രീകള്‍ക്ക് ലഭിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ ഉടന്‍ ഹര്‍ജി നല്‍കുമെന്ന് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പുരോഗമന മുസ്ലീംസ്ത്രീസംഘടനായായ നിസ വ്യക്തമാക്കിയിരുന്നു.
Post Your Comments