ലക്നോ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി അഞ്ച് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ റെയില്‍വേ അന്വേഷണ വിധേയമായി രണ്ട് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് താല്‍ക്കാലികമായി നീക്കം ചെയ്തു. തെറ്റായ സിഗ്നല്‍ ട്രെയിനിന് നല്‍കിയതാണ് അപകടത്തിന് കാരണമെന്നാണ് റെയില്‍വേയുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതോടെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടായത്.
ബുധനാഴ്ച പുലര്‍ച്ചെ 6.10-ന് പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ നിന്നും ഡല്‍ഹിക്ക് പോയ ന്യൂഫറാക്ക എക്സ്പ്രസ് ട്രെയിനാണ് അപകടത്തില്‍പെട്ടത്. ട്രെയിനിന്‍റെ അഞ്ച് ബോഗികള്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 30 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments