Latest NewsKeralaIndia

ജെല്ലിക്കെട്ടില്‍ സുപ്രിം കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് വേണമെന്ന് പ്രമേയം പാസാക്കിയ സിപിഎമ്മിനെ ട്രോളി സോഷ്യൽ മീഡിയ

സിപിഎം കേരളവും തമിഴ്‌നാടുമായി പിരിഞ്ഞതിന് തെളിവാണ് ഈ നിലപാടുകളെന്ന് സാമൂഹ്യ മാധ്യമങ്ങള്‍ പരിഹസിക്കുന്നു.

കൊച്ചി: തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് സുപ്രീം കോടതി നിരോധിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി നിരോധനം മറികടക്കണമെന്ന് സിപിഎം പ്രമേയം പാസാക്കിയ സംഭവം ഓര്‍മ്മിപ്പിച്ച് സോഷ്യല്‍ മീഡിയ. ശബരമലയിലെ സുപ്രിം കോടതി കോടതി ഉത്തരവ് നടപ്പാക്കാനുള്ള തിടുക്കത്തെ ട്രോളിയാണ് പഴയ സംഭവം വീണ്ടും സോഷ്യല്‍ മീഡിയ ഓര്‍മ്മയിലെത്തിക്കുന്നത്. സിപിഎം കേരളവും തമിഴ്‌നാടുമായി പിരിഞ്ഞതിന് തെളിവാണ് ഈ നിലപാടുകളെന്ന് സാമൂഹ്യ മാധ്യമങ്ങള്‍ പരിഹസിക്കുന്നു.

തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് എന്ന കാളകളിയുല്‍സവം ആ നാട്ടിലെ പതിറ്റാണ്ടു പഴക്കമുള്ള ആചാരമാണ്. ഇത് മൃഗങ്ങളോടുള്ള ക്രൂരതയാണെന്ന വാദം ഉയര്‍ത്തി സുപ്രീം കോടതി നിരോധിച്ചു. തുടര്‍ന്ന് 2017 ജനുവരി 11 ന് ചേര്‍ന്ന തമിഴ്‌നാട് സംസ്ഥാന സിപിഎം സമിതി പ്രമേയത്തിലൂടെയാണ് സുപ്രീംകോടതിവിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് പാസാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. അന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് പങ്കെടുത്ത സംസ്ഥാന സമിതിയാണ് തീരുമാനമെടുത്തത്.

സംസ്ഥാന വിഷയമായതിനാല്‍ നിയമപരമായി സാധ്യതയില്ലെന്ന് കേന്ദ്രം നിലപാടെടുക്കുകയും, സംസ്ഥാന സര്‍ക്കാര്‍ തന്നെ ഓര്‍ഡിനന്‍സ് പാസാക്കുകയുമായിരുന്നു. സുപ്രിം കോടതി വിധി വന്നില്ലേ എന്ത് ചെയ്യും എന്ന വാദം പലതവണ ഉയര്‍ത്തി ജനങ്ങളെ പറ്റിക്കുകയാണ് സിപിഎമ്മും സര്‍ക്കാരുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button