റിയാദ്:സൗദിയില്‍ പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടിയായ സ്വദേശി വല്‍ക്കരണം. ഇതിനോടനുബന്ധിച്ച് സൗദിയില്‍ ഉന്നത തസ്തികകള്‍ സ്വദേശികള്‍ക്കെന്ന് ഉറപ്പുവരുത്തണമെന്ന് തൊഴില്‍ മന്ത്രി. മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്കാര്‍ക്ക്് പുതിയ തീരുമാനത്താല്‍ കനത്ത തിരിച്ചടിയുണ്ടാകും. സ്വകാര്യ കമ്പനികളിലെ അഞ്ചു ശതമാനം ജോലികള്‍ ഉന്നത തസ്തികകളില്‍പ്പെടുന്നതാണ്. ഈ തസ്തികകളില്‍ സ്വദേശികള്‍ക്കു മുന്‍ഗണന നല്‍കാനാണ് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയത്തിന്റെ തീരുമാനം.
സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകളില്‍ രണ്ടായിരം സ്വദേശികള്‍ക്കു നിയമനം ആദ്യഘട്ടത്തിലുണ്ടാവും. ഇതില്‍ 1000 വനിതകള്‍ക്കും അവസരം നല്‍കും. നിലവില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമാണ്. 2030 ഓടെ ഇത് ഏഴു ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം. നിലവില്‍ 18 ലക്ഷം സ്വദേശികളാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത്.
പഠനം കഴിഞ്ഞു പുറത്തിറങ്ങുന്ന സ്വദേശികള്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്തി നല്‍കുന്നതിനു വിവിധ മന്ത്രിമാര്‍ അംഗങ്ങളായി കിരീടവകാശി സല്‍മാന്‍ രാജകുമാരന്റെ കീഴില്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. കൂടുതല്‍ സ്വദേശികള്‍ക്കു തൊഴില്‍ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. എന്നാല്‍ കൂടുതല്‍ മേഖലകളിലേയ്ക്കുള്ള സ്വകാര്യ വത്കരണം വ്യാപിപ്പിക്കുന്നതോടെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളുടെ തൊഴില്‍ നഷ്ടപ്പെടും.
Post Your Comments