തിരുവനന്തപുരം : ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയില്‍ പി.കെ.ശശി എംഎല്‍എക്കെതിരെ കടുത്ത നടപടിക്കു സാധ്യതയില്ല. പരാതിയെപ്പറ്റി അന്വേഷിച്ച എ.കെ.ബാലന്‍- പി.കെ.ശ്രീമതി കമ്മിഷന്‍ വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തരംതാഴ്ത്തല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ ശനിയാഴ്ചത്തെ സംസ്ഥാനസമിതി തീരുമാനിക്കും.
പി.കെ.ശശി പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നു തന്നെയാണു കമ്മിഷന്റെ കണ്ടെത്തല്‍. എന്നാല്‍ അത് ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരില്ലെന്നാണു കമ്മിഷന്റെ നിഗമനം. പരാതിക്കാരിയായ പെണ്‍കുട്ടിയെക്കൂടി തൃപ്തിപ്പെടുത്തുന്ന തീരുമാനമാകും ഉണ്ടാവുകയെന്നാണു സിപിഎം നേതൃത്വം നല്‍കുന്ന സൂചന.
Post Your Comments