തിരുവനന്തപുരം: കേരളത്തില്‍ മയക്കുമരുന്ന് കടത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ പോലീസിനെ വലയക്കുന്നത് മറ്റൊന്നുമല്ല. ഇവ പിടികൂടാന്‍ സഹായിക്കുന്ന പോലീസ് സ്‌ക്വാഡിലെ നായ്ക്കള്‍ക്ക് മണം പരിശീലിക്കാന്‍ ഒരു നുള്ള് മയക്കുമരുന്നു പോലും ലഭിക്കുന്നില്ല എന്നതാണ് പോലീസിനെ വലയ്ക്കുന്ന പ്രശ്നം. സാമ്പിള്‍ ഡോസ് എം.ഡി.എം.എയ്ക്കും ഹെറോയിനും ഹാഷിഷിനും പെത്തഡിനുമായി തൃശൂര്‍ പോലീസ് അക്കാഡമിയിലെ ഡോഗ് പരിശീലകര്‍ മേലധികാരികള്‍ക്ക് നല്‍കിയ അപേക്ഷകളൊന്നും പരിഗണിക്കപ്പെടുന്നില്ല എന്നതും പോലീസുകാരെ നെട്ടോട്ടത്തിലാക്കുന്നുണ്ട്. ഇതോടെ പുതിയ ബാച്ചിലെ 16 നായ്ക്കളുടെ പരിശീലനം പാതിവഴിയില്‍ നിര്‍ത്തിയിരിക്കുകയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിനിലും ആഡംബര വാഹനങ്ങളിലും വന്‍ തോതിലാണ് മയക്കുമരുന്നുകള്‍ എത്തിയിരുന്നത്.
ഇതിനു പുറമെ വിമാനത്താവളങ്ങള്‍ വഴി അയല്‍ രാജ്യങ്ങളിലേക്കും മയക്കുമരുന്നു കടത്തിയിരുന്നു. ഇത് കണ്ടെത്താനായിരുന്നു പ്രധാനമായും ഡോഗ് സ്‌ക്വാഡിന്റെ സഹായം തേടിയത്. ഇതിനായി മാത്രം മയക്കുമരുന്നുകള്‍ മണത്തു കണ്ടുപിടിക്കാന്‍ ഒന്നര വയസുള്ള നായ്ക്കളെ പരിശീലിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുയ കഴിഞ്ഞ ജനുവരി മുതലായിരുന്നു ആദ്യ പരിശീലനംയ കഞ്ചാവിലായിരുന്നു തുടക്കം. അത് കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ആദ്യ ആറുമാസത്തെ പരിശീലനത്തിലൂടെ തന്നെ കഞ്ചാവ് എവിടെ ഒളിപ്പിച്ചാലും കണ്ടെത്തുന്നതില്‍ നായ്ക്കള്‍ മികവ് കാട്ടി. ഇനി നല്‍കേണ്ടത് വിലകൂടിയ എം.ഡി.എം.എ, ഹെറോയിന്‍, ഹാഷിഷ്, പെത്തഡിന്‍ തുടങ്ങിയവ കണ്ടെത്താനുളള പരിശീലനമാണ്. എന്നാല്‍ ഇതിനുള്ള സാമ്പിളുകള്‍ അക്കാഡമിയില്‍ ലഭ്യമല്ലയെന്നതാണ് പോലീസിനെ കുഴയ്ക്കുന്ന പ്രശ്നം. പത്തുമാസത്തെ പരിശീലനം അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കെ സാമ്പിളുകള്‍ ആവശ്യപ്പെട്ടു നല്‍കിയ അപേക്ഷകളില്‍ അനുകൂല തീരുമാനമുണ്ടാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇത് കിട്ടിയാലേ നായ്ക്കള്‍ക്ക് തുടര്‍ പരിശീലനം നല്‍കാനാവൂവെന്ന പ്രതിസന്ധിയിലാണ് പോലീസ് സേന.
Post Your Comments