കോഴിക്കോട്: കുക്കീസ് വെളിച്ചെണ്ണയുടെ നിരോധനം പിന്‍വലിച്ചതായി ജില്ലാ ഭക്ഷ്യ സുരക്ഷ വകുപ്പ്. കോഴിക്കോട് മൊബൈല്‍ ഇന്റലിജന്‍സ് സ്‌ക്വാഡ് ഫുഡ് സേഫ്റ്റി ഓഫീസര്‍ വയനാട് ജില്ലയില്‍ നിന്നും ശേഖരിച്ച സാന്പിള്‍ പൂന റഫറല്‍ ഫുഡ് ലബോറട്ടറിയില്‍ പരിശോധിച്ച് മലപ്പുറം പെരിന്തല്‍മണ്ണ എരന്തോട് വലമ്പൂരില്‍ ഉത്പാദിപ്പിക്കുന്നനിലവാരമുള്ളതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുക്കീസ് വെളിച്ചെണ്ണയുടെ നിരോധനം പിന്‍വലിച്ചതായി ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചത്.
ഉത്പാദകരുടെ അപേക്ഷയെതുടര്‍ന്ന് സാമ്പിള്‍ പുനഃപരിശോധിച്ചപ്പോള്‍ വെളിച്ചെണ്ണ നിലവാരമുള്ളതാണെന്നും ഭക്ഷ്യ സുരക്ഷാ റഗുലേഷന്‍ പാലിക്കുന്നതാണെന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് നിരോധനം പിന്‍വലിച്ചത്. കുക്കീസ് വെളിച്ചണ്ണയുടെ 74ാം ബാച്ചിന്റെ സാന്പിള്‍ കോഴിക്കോട് ഫുഡ് അനലിസ്റ്റ് പരിശോധിച്ച് നിലവാരമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതനുസരിച്ചാണ് നേരത്തെ ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര നിയമം 2006 പ്രകാരം കുക്കീസ് വെളിച്ചെണ്ണ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ഉത്തരവിറക്കിയത്.
Post Your Comments