ചേര്‍പ്പ്: കോള്‍പ്പാടത്തെ ചാലുകളില്‍ നാടന്‍ മത്സ്യങ്ങളുടെ ചാകര. കോള്‍ നിലങ്ങളുടെ ചാലുകളിലാണ് മത്സ്യ ചാകര. രുചിയില്‍ വമ്പന്‍മാരായ വരാല്‍, വാള, കടു, കരിപ്പിടി, കോലാന്‍, പള്ളത്തി, വയമ്പ് എന്നിവയും വളര്‍ത്തു മത്സ്യങ്ങളാണ് ഇവിടെയുള്ളത്. പാടശേഖരസമിതികളില്‍നിന്നു ചാലുകള്‍ ലേലം പിടിച്ചവര്‍ക്കു മാത്രമാണ് മത്സ്യം പിടിക്കാന്‍ അവകാശമുള്ളത്.
വല ഉപയോഗിച്ചാണ് മീന്‍ പിടിക്കുന്നത്. ഇവ തൃശൂരിലെയും മറ്റും വലിയ മാര്‍ക്കറ്റുകളില്‍ എത്തിച്ചാണ് വില്‍പ്പന. കൃഷിയിറക്കാന്‍ നിലം ഉഴുതുമറിക്കുമ്പോഴുള്ള ചെളി ചാലുകളില്‍ എത്തിയാല്‍ മത്സ്യം ചത്തുപോവുന്നതിനാല്‍ പെട്ടെന്നു തന്നെ ചാലുകളിലെ മീന്‍പിടിത്തം അവസാനിക്കും.
Post Your Comments