KeralaLatest News

ശബരിമല സ്ത്രീ പ്രവേശനം: വിധി മാറിയാലും അതും സന്തോഷത്തോടെ നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി

പ്രതിഷേധക്കാര്‍ക്കിടയില്‍ സാമൂഹ്യ വിരുദ്ധര്‍ നുഴഞ്ഞ് കയറുന്നുണ്ട്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ വിശ്വാസത്തിനെതിരെല്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അതേസമയം സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധത്തിനിറങ്ങുന്ന ഭക്തരുടെ ഉത്കണ്ഠ മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സര്‍ക്കാരിനു മുന്നില്‍ വേറെ വഴികളില്ലെന്നും പുന:പരിശോധനാ ഹര്‍ജിയില്‍ വിധി മാറിയാല്‍ അതും സന്തോഷത്തോടെ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധക്കാര്‍ക്കിടയില്‍ സാമൂഹ്യ വിരുദ്ധര്‍ നുഴഞ്ഞ് കയറുന്നുണ്ട്. ക്ഷേത്രങ്ങള്‍ പിടിച്ചടക്കാന്‍ ശ്രമം നടക്കുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസും ബിജെപിയും മുതലെടുപ്പ് നടത്തുന്നത്. ബിജെപിയുടെ വലയില്‍ കോണ്‍ഗ്രസ് വീണു. ഇതിന് തിരിച്ചടിയുണ്ടാവും. ഉത്തരേന്ത്യയില്‍ അവര്‍ക്ക് സംഭവിച്ചത് മറക്കരുത്. ശബരിമലയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ മറ്റെല്ലാ സര്‍ക്കാരിനേക്കാളും കൂടുതലായി ഈ സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button