NattuvarthaLatest News

ഓപ്പൺ എയർ തിയേറ്റർ പദ്ധതി; നിർമ്മാണത്തിൽ അപാകതയെന്ന് ജനങ്ങൾ

ചെറുവത്തൂർ: ഓപ്പൺ എയർ തിയേറ്റർ പദ്ധതി; നിർമ്മാണത്തിൽ അപാകതയെന്ന് ജനങ്ങൾ. കലാ-സാംസ്കാരിക-കായിക പ്രവർത്തനത്തിന് ചെറുവത്തൂരിൽ വേദിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതി പണിതുവരുമ്പോൾ അതിൽനിന്ന് വ്യതിചലിക്കുന്നെന്ന് ആക്ഷേപം ഉയരുന്നു.കുട്ടമത്ത് നഗറിൽ ഓപ്പൺ എയർ തിയേറ്റർ സ്ഥാപിക്കണമെന്ന നിർദേശം രൂപകൽപ്പനസഹിതം തണൽ സൗഹൃദവേദിയാണ് 2014-15 വർഷത്തിൽ അന്നത്തെ എം.എൽ.എ. കെ.കുഞ്ഞിരാമന് സമർപ്പിച്ചത്. ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിന് സമീപത്തായി ഭരണസമിതി സ്ഥലവും എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയും പിന്നീട് അനുവദിച്ചു. സ്ഥലപരിമിതികാരണം ഫണ്ട് പിന്നീട് 30 ലക്ഷം രൂപയാക്കി കുറക്കുകയും ചെയ്തിരുന്നു.

ചെറുവത്തൂരിൽ ഒരുങ്ങുന്ന വേദി പരിസ്ഥിതിസൗഹൃദവും ഹരിതവത്കരണത്തിനും ശുചിത്വത്തിനും പ്രാധാന്യംനൽകിയുമുള്ള പദ്ധതി നടപ്പാക്കണമെന്നായിരുന്നു നിർദേശം. ചെറിയ പാർക്ക്, കളിസ്ഥലം, പൂന്തോട്ടം, പുൽത്തകിടി, പവലിയൻ, ഓപ്പൺ എയർ സ്റ്റേജ്, നാട്ടുവൃക്ഷങ്ങൾ എന്നിവയോടെ ഓപ്പൺ എയർ തിയേറ്റർ ഒരുക്കുന്നതായിരുന്നു നിർദേശിക്കപ്പെട്ട പദ്ധതി. നഗരവത്കരിക്കപ്പെടുന്ന ചെറുവത്തൂരിൽ തനതുകലയും സംസ്കാരവും പൈതൃകവും കാത്തുസൂക്ഷിക്കുകയും വിനോദത്തിനും മറ്റും ഉപയോഗിക്കുകയുമെന്നതാണ് ഇതിലൂടെ സാംസ്കാരിക-സാമൂഹിക പ്രവർത്തകരും മുൻ എം.എൽ.എ.യും ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയും ലക്‌ഷ്യം വച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button