കൊച്ചി: വൈദ്യുതി നല്കാന് കെഎസ്ഇബി അധികൃതര്‍ വനത്തിലൂടെ ലൈന്‍ വലിച്ചതിന് വീട്ടുടമയായ സ്ത്രീക്കെതിരേ വനം വകുപ്പിന്റെ പരാതിയില്‍ കേസെടുത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി. വയനാട് സ്വദേശിനി ആത്തിക്ക മറിയം തനിക്കെതിരായ കേസ് റദ്ദാക്കാന്‍ ഹെെക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി കല്പറ്റ ഫോറസ്റ്റ് റേഞ്ച് ഓഫീസറോടു വിശദീകരണം തേടി.എന്നാല്‍ വനംവകുപ്പ് ഉദ്ധ്യോഗസ്ഥന് സമര്‍പ്പിച്ച വിശദീകരണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. വയനാട് ജില്ലാ കളക്ടറുടെ അനുമതിയോടെയാണ് വൈദ്യുതി ലൈന്‍ വലിച്ചതെന്ന് കോടതി കണ്ടെത്തി. ഇതിന്റെ പേരില്‍ വൈദ്യുതി കണക്ഷന് അപേക്ഷ നല്കിയ സ്ത്രീക്കെതിരെ കേസെടുത്തത് എന്തിനാണെന്നു കോടതി ചോദിച്ചു.
ഈ വിഷയത്തില്‍ വിശദീകരണത്തിനായി ജില്ലാ കളക്ടര്‍, വയനാട് ഡിഎഫ്ഒ, കെഎസ്ഇബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, വനംവകുപ്പ് സെക്രട്ടറി എന്നിവര്‍ക്ക് പറയാനുളളത് കേല്ക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
Post Your Comments