കാസര്‍ഗോഡ്: ജില്ലയിലെ കേന്ദ്രസര്‍വകലാശാലയില്‍ നിന്ന് ഗവേഷക വിദ്യാര്‍ത്ഥിയെ പുറത്താക്കിയതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ കടുത്ത സമര മുറയിലേക്ക്. സമരം കടുത്തതിനെ തുടര്‍ന്ന് സര്‍വ്വകലാശാല അധികൃതര്‍ അനിശ്ചിതകാലത്തേക്ക് സര്‍വ്വകലാശാല അടച്ചു .
കോളേജ് അടച്ചിട്ടാലും താങ്ങളുടെ ആവശ്യത്തില്‍ നിന്ന് പിന്‍മാറില്ലെന്നും അത് അംഗീകരിക്കുന്നത് വരെ സമരവുമായി മുന്നിട്ടിറങ്ങുമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ നിലപാട് അറിയിച്ചു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘനകളുമായി പ്രശ്നത്തില്‍ അയവ് വരുത്തുന്നതിനായി ജില്ലാ പൊലീസ് മേധാവിയും കളക്ടറും ചേര്‍ന്ന് യോഗം വിളിച്ചിരുന്നു. എന്നാല്‍ കോളേജ് അടച്ച പ്രതിഷേധത്തില്‍ അവര്‍ യോഗത്തില്‍ നിന്ന് വിട്ട് നിന്നുമാണ് റിപ്പോര്‍ട്ടുകള്‍ ചുണ്ടിക്കാണിക്കുന്നത്.
അഗ്നിരക്ഷാ സംവിധാനത്തിന്റെ ഗ്ലാസ് പൊട്ടിച്ചുവെന്ന പേരില്‍ സസ്പെന്റ് ചെയ്യപ്പെട്ട നാഗരാജുവിനെ പിന്നീട് കേസില്‍ കുടുക്കി ജയിലില്‍ അടച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്ന പ്രകാരം ഇതിനെ ചോദ്യം ചെയ്ത് സര്‍വ്വകലാശാലയിലെ തന്നെ മറ്റൊരു വിദ്യാര്‍ത്ഥിയായ അഖില്‍ ഫെയ്സ് ബുക്കില്‍ കുറിപ്പ് ഇട്ടിരുന്നു. ഇതോടെ അഖിലിനേയും സര്‍വ്വകലാശാല പുറത്താക്കി. സംഭവത്തെ തുടര്‍ന്ന് ഈ വിദ്യാര്‍ത്ഥി കെെ ഞരമ്പ് മുറിച്ച് ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇതിന് പിറകെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ ഇംഗ്ലീഷ് ആന്‍ഡ് കമ്ബാരിറ്റീവ് ലിറ്ററേച്ചര്‍ വിഭാഗം വകുപ്പ് മേധാവി ഡോ.പ്രസാദ് പന്ന്യനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നു. സര്‍വകലാശാല നടപടിക്കെതിരെ പന്ന്യന്‍ ഹൈകോടതിയെ സമീപിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Post Your Comments