പത്തനംതിട്ട: കലാഭവൻ മണിയുടെ ജീവൻ തുടിക്കുന്ന മെഴുക് പ്രതിമ നിർമിച്ച് കുമ്പനാട് വലിയപറമ്പിൽ ഹരികുമാർ. ഫെയ്സ് ബുക്കിലൂടെയും അല്ലാതെയും രണ്ടായിരത്തിലധികം ആളുകൾ അദ്ദേഹത്തോട് പ്രതിമ നിർമിക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചടിയോളം ഉയരമുള്ള പ്രതിമ നിർമിച്ചത്. ചുവന്ന ഷർട്ടും നീല ജീൻസും ധരിച്ചു നിൽക്കുന്ന പ്രതിമ 80,000 രൂപ ചെലവിൽ രണ്ടു മാസം കൊണ്ടാണ് മുപ്പത്തിനാലുകാരനായ ഹരികുമാറിന്റെ കരവിരുതിൽ രൂപപ്പെട്ടത്.
മമ്മൂട്ടി, മോഹൻലാൽ, യേശുദാസ്, എ.പി.ജെ. അബ്ദുൽ കലാം, രജനീകാന്ത് തുടങ്ങിയവരുടെ പ്രതിമകളും ഹരികുമാർ ഇതിനോടകം മെഴുകിൽ നിർമിച്ചിട്ടുണ്ട്. പ്രതിമകളുടെ പ്രദർശനവും നടത്തി വരുന്നു. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ പ്രതിമ നിർമിക്കുന്ന തിരക്കിലാണ് ഇപ്പോൾ ഹരികുമാർ.
Post Your Comments