Latest NewsCars

ഹോണ്ടയുടെ ചന്തമാര്‍ന്ന ഏഴു സീറ്റര്‍ CRV എസ്‌.യു.വി. ഇന്ത്യന്‍ വിപണിയില്‍

വാഹനപ്രേമികള്‍ക്കായി ഹോണ്ട കാഴ്ചവെയ്ക്കുന്ന പുതിയ ആട്ടോമൊബെെല്‍ ശ്രേണിയിലെ ചന്തമാര്‍ന്ന കാര്‍. ലുക്കിലും മട്ടിലും ഒരു സുന്ദരിക്കുട്ടിയുടെ ഭാവമാര്‍ന്ന ഒരു ക്ലാസ് ഫോര്‍വീലര്‍. അഞ്ച് വ്യത്യസ്ത നിറങ്ങളില്‍ നിരത്തുകളില്‍ ഇറങ്ങി ഏവരുടേയും ശ്രദ്ധ ആകര്‍ഷിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഹോണ്ടയുടെ പുതിയ മോഡലായ സി.ആര്‍.വി, എസ്.യു.വി

വാഹനപ്രേമികള്‍ക്കായി ഹോണ്ട കാഴ്ചവെയ്ക്കുന്ന പുതിയ ആട്ടോമൊബെെല്‍ ശ്രേണിയിലെ ചന്തമാര്‍ന്ന കാര്‍. ലുക്കിലും മട്ടിലും ഒരു സുന്ദരിക്കുട്ടിയുടെ ഭാവമാര്‍ന്ന ഒരു ക്ലാസ് ഫോര്‍വീലര്‍. അഞ്ച് വ്യത്യസ്ത നിറങ്ങളില്‍ നിരത്തുകളില്‍ ഇറങ്ങി ഏവരുടേയും ശ്രദ്ധ ആകര്‍ഷിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഹോണ്ടയുടെ പുതിയ മോഡലായ സി.ആര്‍.വി, എസ്.യു.വി. ഈ സ്റ്റെലീഷ് മോഡല്‍ നിങ്ങളുടെ വീട്ടിലെ കാര്‍ പോച്ചില്‍ കൊണ്ടുവരുന്നതിന് വലിയ തുകയും മുടക്കേണ്ടിവരില്ല. 28.15 ലക്ഷമാണ് സി.ആര്‍.വിയുടെ പ്രാരംഭവില. മുന്നോട്ട് 30.65 ലക്ഷം , 32.75 ലക്ഷം തുടങ്ങി വ്യത്യസ്ത വിലകളില്‍ ഈ തകര്‍പ്പന്‍ എസ് യുവിയെ സ്വന്തമാക്കാം. ഡീസല്‍ എഞ്ചിനിലും ഈ മോഡല്‍ ലഭ്യമാകുമെന്നത് ഒരു പ്രത്യേകതയാണ്. മാത്രമല്ല 7 സീറ്റുകള്‍ ഒരുക്കിയിട്ടുളള ഈ വാഹനം കുടുംബത്തിനും സ്വന്തമാക്കാന്‍ കഴിയുന്ന അടിപൊളി മോഡലാണ്. നല്ലൊരു യാത്രാ അനുഭവമായിക്കും ഹോണ്ടയുടെ ഈ നവ മോഡല്‍ സ്വന്തമാക്കുന്നവരെ തേടിയിരിക്കുന്നത്.പെട്രോള്‍ എഞ്ചിനിലും വാഹനം ലഭ്യമാണ്. ഡയമണ്‍ ആകൃതിയിലുളള അലെെയ്ന്‍ വീലുകളും എസ്‌.യു.വി യുടെ ചന്തത്തിന് പുതിയൊരു മാറ്റ് പകരും. മ്യൂസിക്ക് സിസ്റ്റവും , പിന്‍ ക്യാമറ ,ആന്‍ഡ്രോയ്ഡ്, ആപ്പില്‍ സിസ്റ്റം ഇതെല്ലാം ഹോണ്ടയുടെ പുതു മോഡലിന്‍റെ വേറിട്ട പ്രത്യേകതകളാണ്.

ചന്തമാര്‍ന്ന ഏഴു സീറ്റര്‍ CRV എസ്‌.യു.വിയുടെ സാങ്കേതികവും സുരക്ഷയിലും സ്റ്റെലിലുമുളള വിശദമായ പ്രത്യേകതകള്‍ അറിയാം….

മൂന്നു വകഭേദങ്ങള്‍ പുതിയ ഹോണ്ട CRV യിലുണ്ട്. ടൂ വീല്‍ ഡ്രൈവ് പെട്രോള്‍, ടൂ വീല്‍ ഡ്രൈവ് ഡീസല്‍, ഓള്‍ വീല്‍ ഡ്രൈവ് ഡീസല്‍ മോഡലുകള്‍ CRV നിരയില്‍ ഉള്‍പ്പെടുന്നു. ഇടത്തരം ഡീസല്‍ ടൂ വീല്‍ ഡ്രൈവ് മോഡല്‍ 30.65 ലക്ഷം രൂപയ്ക്കാണ് വില്‍പനയ്‌ക്കെത്തുന്നത്. വൈറ്റ് ഓര്‍ക്കിഡ് പേള്‍, റേഡിയന്റ് റെഡ്, ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക്, മോഡേണ്‍ സ്റ്റീല്‍ മെറ്റാലിക്, ലൂണാര്‍ സില്‍വര്‍ മെറ്റാലിക് എന്നിങ്ങനെ അഞ്ചു നിറങ്ങള്‍ എസ്‌യുവിയില്‍ തെരഞ്ഞെടുക്കാം. ഹെഡ്‌ലാമ്ബില്‍ തന്നെയാണ് ഡെയ്‌ടൈം
റണ്ണിംഗ് ലൈറ്റുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സില്‍വര്‍ സ്‌കിഡ് പ്ലേറ്റും എല്‍ഇഡി ഫോഗ്‌ലാമ്ബുകളും എസ്‌യുവിയുടെ പരുക്കന്‍ ഭാവത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. വശങ്ങളില്‍ ഡയമണ്ട് കട്ട് ശൈലിയുള്ള മൂന്നു സ്‌പോക്ക് 18 ഇഞ്ച് അലോയ് വീലുകളാണ് മുഖ്യാകര്‍ഷണം. കോണോടുകോണ്‍ ചേര്‍ന്ന ടെയില്‍ലാമ്ബുകള്‍, ടെയില്‍ഗേറ്റിന് കുറുകെയുള്ള ക്രോം ബാര്‍, ഷാര്‍ക്ക് ഫിന്‍ ആന്റീന, റൂഫ് റെയിലുകള്‍ തുടങ്ങിയവ പുതിയ CRV യുടെ വിശേഷങ്ങളില്‍പ്പെടും.

അകത്തളത്തില്‍ ആപ്പിള്‍ കാര്‍പ്ലേയും ആന്‍ട്രോയ്ഡ് ഓട്ടോയുമുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, LCD ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, യുഎസ്ബി പോര്‍ട്ട്, HDMI പോര്‍ട്ട്, എട്ടു സ്പീക്കര്‍ ഓഡിയോ സംവിധാനം എന്നിവയുമുണ്ട്. ആറു എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്‌ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, സ്റ്റബിലിറ്റി അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, പിന്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവ എസ്‌യുവിയില്‍ സുരക്ഷ ഉറപ്പുവരുത്തും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button