തിരുവന്തപുരം: സി.പി.എം. എം.എല്‍.എയും നടനുമായ മുകേഷിനെതിരായ ആരോപണത്തിന് തൊട്ടുപിന്നാലെ പ്രമുഖ സംഗീത സംവിധായകന് ഗോപീസുന്ദറിനെതിരെയും മീ ടു ക്യാമ്പെയിന്. ഇന്ത്യ പ്രൊട്ടെസ്റ്റ് എന്ന ട്വിറ്റര്‍ പേജിലാണ് ഗോപീസുന്ദറിനെതിരായ ഗുരുതര ആരോപണങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പെണ്‍കുട്ടിയടെ പേര് വെളിപ്പെടുത്താതെയാണ് ട്വീറ്റ്.
പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെയാണ്.
അന്ന് തനിക്ക് 18 വയസ്സുപോലും പ്രായമായിരുന്നില്ല. അന്നാണ് ആദ്യമായി ദുരനുഭവമുണ്ടാകുന്നത്. ഗോപീസുന്ദറിന് 34 വയസെങ്കിലും പ്രായം കാണും. അദ്ദേഹം എനിക്കൊരു റോള്‍മോഡല്‍ ആയിരുന്നു. സംഗീത ലോകത്ത് അദ്ദേഹത്തോടൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ ഏറെ ആഗ്രഹമുള്ളൊരു വ്യക്തിയായിരുന്നു താന്‍. ആദ്യം തന്നെ ഫോണില്‍ വിളിക്കുകയുണ്ടായി, പിന്നീട് സംസാരം വഴിമാറാന്‍ തുടങ്ങി.
https://twitter.com/protestingindia/status/1049545387068018689
താനുമായി ബന്ധം സ്ഥാപിക്കണമെന്നായിരുന്നു ആവശ്യം. ഒട്ടും അംഗീകരിക്കാന്‍ സാധിക്കാത്ത ഇത്തരം കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഭയന്നു. പിന്നീടും ഇത്തരം മോശമായ സംസാരങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായി. അഡല്‍ട്ട് സിനിമകള്‍ കാണാറുണ്ടോ എന്ന് തന്നോട് ചോദിച്ചു. സ്വയംഭോഗം എന്തെന്നു പോലുമറിയാത്ത തന്നോടിത്തരം കാര്യങ്ങള്‍ നിരന്തരം പറയാന്‍ തുടങ്ങി. താന്‍ കന്യകയാണോ എന്ന ചോദ്യവും കൂടി ഉയര്‍ന്നതോടെ തനിക്ക് ഇത്തരം കാര്യങ്ങളില്‍ താല്പര്യമില്ലെന്ന് തുറന്നു പറയുകയാണുണ്ടായത്. തനിക്കായി കൂടുതല്‍ പാട്ടുകള്‍ ഒരുക്കിയിട്ടുണ്ടെന്നും കൂടുതല്‍ ചര്‍ച്ചയ്ക്കായി വീട്ടിലേക്ക് വരണമെന്നും ഗോപീസുന്ദര്‍ ആവശ്യപ്പെട്ടതായി ട്വീറ്റില്‍ പറയുന്നു. ഗോപീസുന്ദര്‍ മറ്റ് സ്ത്രീകളോടും ഇത്തരത്തില്‍ പെരുമാറിയിരുന്നു എന്ന് തനിക്കറിയാന്‍ കഴിഞ്ഞെന്നും പെണ്‍കുട്ടി പറഞ്ഞു.
Post Your Comments