ഫാസിലിന്റെ ഏറ്റവും വലിയ കണ്ടുപിടിത്തം മോഹന്‍ലാല്‍ ആണെന്നായിരുന്നു ഞാന്‍ ഇത്രയും നാള്‍ കരുതിയത്, പക്ഷെ ഇപ്പോള്‍ ഞാനത് മാറ്റി പറയുന്നു അത് അത് ഫഹദ് ഫാസില്‍ ആണെന്ന് എനിക്ക് മനസിലായി.
ഫഹദിന്റെ രണ്ടാം വരവിലെ പ്രകടനം കണ്ടിട്ട് പ്രമുഖ സംവിധായകന്‍ സത്യന്‍ അന്തിക്കാട് നേരിട്ട് വിളിച്ചു പറഞ്ഞ കാര്യമാണ് മുകളില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
ചാപ്പാ കുരിശ് എന്ന ചിത്രത്തിലൂടെയായിരുന്നു ഫഹദ് വീണ്ടും വെള്ളിത്തിരയിലെ സൂപ്പര്‍ താരമായി തിരിച്ചെത്തുന്നത്.
ഫാസിലിന്റെ ‘കയ്യെത്തും ദൂരത്ത്’ എന്ന സിനിമയില്‍ നായകനായി വന്നെങ്കിലും വേണ്ടത്ര ശ്രദ്ധ നേടാന്‍ താരത്തിനായില്ല. പക്ഷെ രണ്ടാം വരവ് അതി ഗംഭീരമാക്കി കൊണ്ടായിരുന്നു സംവിധായക പുത്രന്റെ എന്ട്രി. ‘കേരള കഫേ’ എന്ന സിനിമയിലെ 10 ഹ്രസ്വ ചിത്രങ്ങളിലെ ‘മൃത്യുഞ്ജയം’ എന്ന ചെറു ചിത്രത്തിലൂടെ തന്റെ രണ്ടാം വരവ് ഗംഭീരമാക്കിയ ഫഹദ് ‘ചാപ്പാകുരിശ്’ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി ബിഗ് സ്ക്രീനിലെത്തി. പിന്നീടു അവിടെ നിന്ന് മലയാള സിനിമയുടെ കരുത്തുറ്റ പുതിയ നായകന്റെ വളര്‍ച്ചയായിരുന്നു. യുവ നിരയിലെ ഏറ്റവും ഇരുത്തം വന്ന നടനായി വാഴ്ത്തപ്പെട്ട ഫഹദ് ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ടു.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഇന്ത്യന്‍ പ്രണയകഥയില്‍ ഫഹദ് നായകനായി അഭിനയിച്ചിരുന്നു, സത്യന്‍ അന്തിക്കാട് -ഫഹദ് ഫാസില്‍ ടീം ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം ‘ഞാന്‍ പ്രകാശന്‍’ ഈ ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തും.
Post Your Comments