തിരുവല്ല: എക്‌സൈസ് വകുപ്പിന്റെ പരിശോധനയ്ക്കിടെ തിരുവല്ലയില്‍ ലഹരി ഗുളികളുടെ വന്‍ ശേഖരം പിടികൂടി. അടച്ചിട്ട വീട്ടില്‍ നിന്നാണ് രണ്ട് ലക്ഷം രൂപ വില വരുന്ന രണ്ടായിരത്തി അഞ്ഞൂറ് ഗുളികള്‍ കണ്ടെത്തിയത്. പാഴ്‌സല്‍ ഓഫീസ് വഴിയാണ് ഗുളികകള്‍ എത്തിച്ചത്. ഇവ കൊച്ചിയിലെ മരുന്നു കമ്പനി ജീവനക്കാര്‍ തിരുവല്ലയിലെ മെഡിക്കല്‍ റെപ്രസന്റേറ്റീവിന് അയച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
എക്‌സൈസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി ഗുളികള്‍ പിടികൂടിയത്. ഇവ അടച്ചിട്ട വീട്ടില്‍ സൂക്ഷിച്ചു വരികയായിരുന്നു. അതേസമയം നിരോധിത മരുന്നുകള്‍ കൈകാര്യം ചെയ്ത കുറ്റത്തിന് പാഴ്‌സല്‍ കമ്പനിയ്ക്കും മരുന്നുകള്‍ സൂക്ഷിച്ച വ്യക്തിയ്ക്കും എക്‌സൈസ് നോട്ടീസ് നല്‍കി. പാഴ്‌സല്‍ ഓഫീസുകള്‍ വഴി ലഹരി കടത്ത് വ്യാപകമായതിനെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
Post Your Comments