![](/wp-content/uploads/2018/10/ad57e24c1d7b18a302e8bdcbc85.jpg)
കണ്ണൂര്‍ : പറശ്ശിനിക്കടവ് ക്ഷേത്രത്തിന് സമീപത്തു നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞില്ല . മൃതദേഹത്തിന് ഒരു വര്‍ഷത്തെ പഴക്കമുണ്ട്. അതേസമയം മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചിരുന്നില്ലെന്ന് പ്രദേശവാസികള്‍ അറിയിച്ചതാണ് ദുരൂഹത ഉണ്ടായത്.
ജനവാസ മേഖലയിലാണ് മൃതദേഹം കണ്ടെത്തിയത് .എന്നിട്ടും ദുര്‍ഗന്ധം പോലും ഉണ്ടാകാത്തതാണ് ഇപ്പോള്‍ സംശയത്തിന് കാരണമായിട്ടുള്ളത്. ഷെഡില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കോഴിക്കോട് കുറ്റ്യാടി, നാദാപുരം എന്നീ ഭാഗത്തെ തുണിക്കടകളുടെ സഞ്ചികളും ലഭിക്കുകയുണ്ടായി.
പറശിനിക്കടവ് ബസ്സ്റ്റാന്‍ഡിന് സമീപത്തുള്ള കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ പമ്പ് ഹൗസിന്റെ ഷെഡിലാണ് ഇന്നലെ രാവിലെയോടെ ഒരു വര്‍ഷം പഴക്കമുള്ള മൃതദേഹം കണ്ടത്.
ആറുവര്‍ഷമായി ഈ ഷെഡ് ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. ഷെഡിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരാണ് ആദ്യം മൃതദേഹം കാണുന്നത്. അകത്തു നിന്നും രണ്ടും കുറ്റികളിട്ടുകൊണ്ട് അടച്ച നിലയിലായിരുന്ന വാതിലിന്റെ കതക് ഉണ്ടായിരുന്നത്.
സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ചാണ് അഴിച്ച് അകത്തുകടന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. ഷെഡില്‍ നിന്നും കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ എഴുതിവെച്ച കൂലിക്കണക്കിന്റെ പുസ്തകവും പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇതില്‍ നിന്നും കുറ്റിക്കോല്‍ കള്ള്ഷാപ്പ് മാനേജരുടെ നമ്പര്‍ കിട്ടിയത് പ്രകാരം പോലീസ് ഇയാളെ വിളിച്ചുവരുത്തി. എങ്കിലും മൃതദേഹം തിരിച്ചറിയാനായില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments