ബീജിങ്: ആഫ്രിക്കന്‍ പന്നി പനി ഈ പ്രദേശങ്ങളില്‍ സ്ഥിരമായി കണ്ടു വരുന്നതിന്റെ അടിസ്ഥാനത്തിൽ ജപ്പാനില്‍ നിന്നും ബൾഗേറിയയിൽ നിന്നുമുള്ള പന്നികളെ ഇറക്കുമതി ചെയ്യുന്നത് താൽക്കാലികമായി നിർത്തി വെച്ച് ചൈന. ബൾഗേറിയയിൽ നിന്നുള്ള ഇറക്കുമതി തിങ്കളാഴ്ച നിർത്തിയതിനു പിന്നാലെ ജപ്പാന്റെയും ഇറക്കുമതി നിരോധിച്ച വിവരം ജനറൽ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് പുറത്തു വിട്ടത്.
ഓഗസ്റ്റ് ആദ്യം ഉണ്ടായ പന്നി പനി വാർത്തയോട് കൂടി വൈറസ് പടരാതെ സൂക്ഷിക്കുകയാണ് ചൈനയുടെ പ്രധാന ലക്ഷ്യം. സെപ്റ്റംബറിൽ ബെൽജിയത്തിൽ രണ്ട് സ്ഥലങ്ങളിൽ ആഫ്രിക്കൻ പന്നി പനികൾ റിപ്പോർട്ട് ചെയ്‌തതോടെ ബെൽജിയത്തിൽ നിന്നുള്ള ഇറക്കുമതിയും ചൈന നിർത്തിയിരുന്നു.
Post Your Comments