ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെയും ലോറബുഷിന്റെയും മകള്‍ ബാര്ബറബുഷാണ് വിവാഹിതയായത്. ബാര്‍ബറ പിയേഴ്സും നടന് ക്രെയ്ഗ് ലൂയിസ് കോയ്നും തമ്മിലുള്ള വിവാഹം കെന്നെബങ്ക് പോര്‍ട്ടില്‍ വച്ച് ഞായറാഴ്ച നടന്നു. അച്ഛനും മുത്തച്ഛനും ഒപ്പം ഐവറി സില്‍ക്ക് ക്രേപ്പ് വേറവാങ്ക് കസ്റ്റംസ് ഗൗണ്‍ ധരിച്ചാണ് ബാര്‍ബറ ചടങ്ങിനെത്തിയത്.
അമ്മ മരിച്ചുപോയതിനാല്‍ ബുഷിന്റെ സഹോദരി ദൊരോത്തിബുഷാണ് ആസ്ഥാനത്ത് നിന്നത്. മാധ്യമങ്ങള്‍ക്ക് നല്കിയ പത്രക്കുറിപ്പിലൂടെയാണ് വിവാഹവിശേഷം പുറം ലോകം അറിഞ്ഞത്. 36 കാരിയായ ബാര്‍ബറ ഗ്ലോബര്‍ ഹെല്‍ത്ത് കോര്‍പ്സിന്റെ ചെയര്‍മാനും സഹസ്ഥാപകയുമാണ്.
Post Your Comments