Latest NewsNattuvartha

അന്താരാഷ്ട്ര നിലവാരത്തിലേക്കുയരാനൊരുങ്ങി ബാലരാമപുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ

ബാലരാമപുരം: അന്താരാഷ്ട്ര നിലവാരത്തിലേക്കുയരാനൊരുങ്ങി ബാലരാമപുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ .ഇതിന്റെ ഭാഗമായുള്ള കെട്ടിടസമുച്ചയങ്ങളുടെ നിർമാേണാദ്ഘാടനം 16-ന് രണ്ടിന് മന്ത്രി സി.രവീന്ദ്രനാഥ് നിർവഹിക്കും. ചടങ്ങിൽ എം.വിൻസെൻറ് എം.എൽ.എ. അധ്യക്ഷനാകും.

പദ്ധതിയുെടെ ഒന്നാംഘട്ടം 6 കോടി 38 ലക്ഷംരൂപയുടെ വികസനപദ്ധതികളാണ് നടപ്പിലാക്കാൻ പോകുന്നത്. കിറ്റ്കോയാണ് പദ്ധതിക്കായി അടങ്കൽ തയ്യാറാക്കിയത്. ഹെതർ കൺസ്ട്രക്ഷൻസിനാണ് കരാർ നൽകിയിരിക്കുന്നത്. സംസ്ഥാന സർക്കാരിൽനിന്ന്‌ അഞ്ചുകോടിയും എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന്‌ ഒരുകോടി രൂപയും 38 ലക്ഷം രൂപ പൊതുജനങ്ങളിൽനിന്നും ശേഖരിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ മന്ദിരങ്ങൾ ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button