ചെന്നൈ: ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യന്‍ ഡെയ്സ്, ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ തുടങ്ങിയ ഇ-കൊമേഴ്സ്സ് ഷോപ്പിങ്ങിന്റെ ഭാഗമായി ഇ-കൊമേഴ്സ് കമ്പനികളും അനുബന്ധമേഖലകളും ചേര്‍ന്നാണ് ലക്ഷകണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കുന്നത്.
ഒക്ടോബര്‍ 10 മുതല്‍15 വരെയാണ് ഇആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍. ഒക്ടോബര്‍ 10 മുതല്‍ 14 വരെയാണ് ഫ്ളിപ് കാര്‍ട്ട് ബിഗ്ബില്യന്‍ ഡേയ്സ്. തുടര്‍ന്ന് വരുന്ന ദുര്‍ഗ്ഗ പൂജ, നവരാത്രി ഉത്സവങ്ങള്‍, ദീപാവലി, ദസ്സറ തുടങ്ങിയ ഷോപ്പിങ്ങ് കാലവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കുന്നു.
താല്‍ക്കാലിക-സ്ഥിരം ജീവനക്കാര്‍ ഉള്‍പ്പെടെ 8000 പേരെയാണ് ഷോപ്പിങ്ങ് മാസങ്ങള്‍ക്കായി ഫ്ളിപ്പകാര്‍ട്ടും ആമസേണും തിരഞ്ഞെടുത്തിരിക്കുന്നത്. നേരിട്ടല്ലാതെ ഇ-കൊമേഴ്സ് മേഖലയില്‍ സൃഷ്ട്ടിക്കുന്ന തൊഴിലുകളുടെ എണ്ണം നോക്കുമ്പോള്‍ ജീവനക്കാരുടെ സംഖ്യ ലക്ഷം കടക്കും. ഫ്ലിപ്പ്കാര്‍ട്ട് ഷോപ്പിങ് ഉത്സവങ്ങള്‍ക്കായി 30,000 പേരെയാണ് റിക്രൂട്ട് ചെയ്തത്. ഡെലിവറി ബോയി, വിതരണ -പായ്ക്കിങ് മാനേജ്മെന്റ് സംവിധാനങ്ങള്‍, വെയര്‍ഹൗസ്സുകള്‍, ഹബ്ബുകള്‍ തുടങ്ങിയ ഇടങ്ങളിലാണ് പ്രധാനമായും തൊഴിലവസരങ്ങളുണ്ടാവുന്നത്.
സെല്ലര്‍ പാര്‍ട്നര്‍ഷിപ്പ് കമ്പനികളില്‍ സൃഷ്ടിക്കപ്പെടുന്ന തൊഴിലുകള്‍ കൂടി കണക്കാക്കുമ്പോള്‍ റിക്രൂട്ട് ചെയ്തവരുടെ സംഖ്യ 5 ലക്ഷത്തിന് മുകളില്‍ വരും. വരാന്‍ പോകുന്ന ഷേപ്പിങ് ഉത്സവങ്ങളിലൂടെ പരസ്പരം ആമസോണും ഫ്ലിപ്പ്കാര്‍ട്ടും മത്സരിക്കുമ്പോള്‍ ഇന്ത്യയിലെ നിരവധി ആളുകള്‍ക്ക് സ്ഥിരമായും താല്‍ക്കാലികമായും തൊഴില്‍ ലഭിക്കും.
Post Your Comments